Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത മാത്രമല്ല എഎപിയും മുഖം തിരിച്ചു; കോണ്‍ഗ്രസുമായി പഞ്ചാബില്‍ സഖ്യമില്ല

ചണ്ഡീഗഡ്: പശ്ചിമ ബംഗാളില്‍ സഖ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തിന് പുതിയ തിരിച്ചടി. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്. എഎപി പഞ്ചാബിലെ എല്ലാ ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്നും 42 സീറ്റിലും മത്സരിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കായി 40 സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് ആംആദ്മി പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനാണ് വലിയ തിരിച്ചടി. പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വവും സഖ്യത്തിന് എതിരാണ്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍വേ നടക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കൂ എന്നും ഭഗവന്ത് മന്‍ പറഞ്ഞു.

kejriwal-india-alliance

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ സഖ്യത്തില്‍ വന്‍ വിള്ളല്‍ വന്നത് ബിജെപിക്ക് ഗുണകരമാകാനാണ് സാധ്യത. ബംഗാളില്‍ കോണ്‍ഗ്രസിനായി രണ്ട് സീറ്റ് മാത്രമാണ് മമത നല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇത് കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നില്ല. നിലവില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

അങ്ങനെയുള്ളപ്പോള്‍ ആ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ മമതയുടെ അനുമതി വേണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ പറഞ്ഞിരുന്നത്. കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചയുമില്ല. അവര്‍ക്ക് മുന്നില്‍ പല നിര്‍ദേശങ്ങളും വെച്ചതാണ്. എന്നാല്‍ അതെല്ലാം അവര്‍ തള്ളിയെന്നും മമത പറഞ്ഞു.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മമതയുടെ അതേ തീരുമാനം തന്നെയാണ് പഞ്ചാബിലുമെന്നായിരുന്നു മന്നിന്റെ പരാമര്‍ശം. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഖ്യവും പഞ്ചാബിലുണ്ടാവും. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും എഎപിക്കില്ലെന്നും മന്‍ പറഞ്ഞു.

പഞ്ചാബിലെ പതിമൂന്ന് ലോക്‌സഭാ സീറ്റിലും എഎപി തന്നെ വിജയിക്കുമെന്നും മന്‍ പറഞ്ഞു. അതേസമയം സംസ്ഥാന സമിതി ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം നേരത്തെ അരവിന്ദ് കെജ്രിവാളിനെ അറിയിച്ചിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ കെജ്രിവാളും അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തിയാണ് എഎപി പഞ്ചാബില്‍ അധികാരത്തിലെത്തിയത്. അതുകൊണ്ട് അവരുമായി സഖ്യമുണ്ടാക്കുന്നത് തിരിച്ചടിയാവുമെന്നാണ് എഎപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ കര്‍ക്കശ നിലപാടാണെന്നും, അതുകൊണ്ട് സഖ്യമുണ്ടാവില്ലെന്നുമാണ് എഎപി അറിയിച്ചിരിക്കുന്നത്.

കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ തവണത്തെ വിജയം ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയം ഉയര്‍ത്തി കാണിച്ച് എഎപി കൂടുതല്‍ സീറ്റിന് അവകാശവാദമുന്നയിക്കുകയായിരുന്നു. ഇതോടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+