എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കെജ്രിവാളില്ല
ദില്ലി: സകല വെല്ലുവിളികളെയും സ്വീകരിച്ച് ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് കച്ച മുറുക്കുന്നു. യോഗേന്ദ്ര യാദവ്, കുമാര്‍ വിശ്വാസ്, മേധ പട്കര്‍, എച്ച് എസ് ഫൂല്‍ക്ക തുടങ്ങിയ പരിചിത മുഖങ്ങള്‍ക്കൊപ്പം ലോകസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ലീസ്റ്റില്‍ കെജ്രിവാളിന്റെയും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയുടെയും പേരില്ല.
പരിസ്ഥിതി പ്രവര്‍ത്തകയായ മേധപട്കര്‍ കോണ്‍ഗ്രസിന്റെ സഞ്ജയ് ദീന പട്ടീലിനെതിരെ നോര്‍ത്ത് ഈസ്റ്റ് മുംബൈയില്‍ നിന്ന് മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ ബിശ്വാസ് മത്സരിക്കും. യോഗേന്ദ്ര യാദവ് ഗുഡ്ഗാവില്‍ നിന്നും ആം ആദ്മിയുടെ വക്താവ് അഷുതോഷ് ചാന്ദി ചൗക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. നിയമ മന്ത്രി കപില്‍ സിബലാണ് ഇവിടെ അഷ്‌തോഷിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി.

ഫറുഖാ ബാദ് മണ്ഡലത്തില്‍ മകുള്‍ ത്രിപാഠി വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ മത്സരിക്കും. സധിയാനയില്‍ മനീഷ് തിവാരിക്കെയതിരെ എച്ച് എസ് ഫീല്‍ക്കയും അഞ്ജനി ദമാനിയ നിധിന്‍ ഗഡ്ഗരിയ്‌ക്കെതിരെയും മത്സരിക്കും. സുഭാഷ് പൂനയിലെ വാരെയില്‍ മത്സരിക്കും. കോമണ്‍ വെല്‍ത്ത് ഗെയിമില്‍ ആരോപണ വിധേയനായ സുരേഷ് കല്‍മാഡിയാണ് ഇവിടെ മത്സരിക്കുന്നത്.
അതേ സമയം അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത് പിന്നീട് തീരുമാനിക്കും. നരേന്ദ്ര മോദി എവിടെനിന്ന് മത്സരിക്കും എന്ന് ആദ്യം വ്യക്തമാക്കട്ടെ എന്ന് എഎപി അറിയിച്ചു. ദില്ലിയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നത തല യോഗത്തിന്റെതാണ് തീരുമാനം.












Click it and Unblock the Notifications