കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റ സമ്മേളനം; എഎപി മന്ത്രി രാജിവച്ചു, ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെ...

Google Oneindia Malayalam News

ന്യൂഡല്‍ഹി: മതംമാറ്റ സമ്മേളനത്തില്‍ പങ്കെടുത്ത ഡല്‍ഹിയിലെ എഎപി നേതാവും മന്ത്രിയുമായ രാജേന്ദ്രപാല്‍ ഗൗതം രാജിവച്ചു. മന്ത്രിക്കെതിരെ ബിജെപി വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മതംമാറ്റ സമ്മേളനത്തിനെതിരെ ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി രംഗത്തുവന്നത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിരോധത്തിലാക്കിയ പിന്നാലെയാണ് രാജി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം എഎപി ശക്തിപ്പെടുത്തവെ ഡല്‍ഹിയിലെ മതംമാറ്റ സമ്മേളനം ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മറ്റുപല രീതിയിലും വ്യാഖ്യാനിക്കപ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

a

രാജേന്ദ്ര പാല്‍ ഗൗതമിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന മതംമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കുന്നതും പ്രതിജ്ഞ ചൊല്ലുന്നതുമായിരുന്നു വീഡിയോയില്‍. ബുദ്ധ മതം സ്വീകരിക്കാന്‍ സന്നദ്ധരായി എത്തിയവര്‍ ചൊല്ലുന്ന പ്രതിജ്ഞ ഹിന്ദു വിരുദ്ധമാണ് എന്നായിരുന്നു ആക്ഷേപം. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് പ്രതിജ്ഞ ചൊല്ലിയവര്‍ പറഞ്ഞിരുന്നു. ഹിന്ദു ബിംബങ്ങളെ ദൈവമായി അംഗീകരിക്കില്ലെന്നും പ്രതിജ്ഞയിലുണ്ട്. ഇതാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍

രാജേന്ദ്രപാല്‍ ഗൗതമിനെതിരെ പരാതി നല്‍കുമെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് കെജ്രിവാള്‍ പുറത്താക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. താന്‍ ബുദ്ധ മതക്കാരനാണെന്നും അതിലെന്താണ് പ്രശ്‌നമെന്നും രാജേന്ദ്ര പാല്‍ പ്രതികരിച്ചു. ബിജെപി പ്രതിഷേധം ശക്തമാക്കിയ രണ്ടാം ദിവസമാണ് മന്ത്രി രാജിവച്ചിരിക്കുന്നത്.

അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയം ബിജെപി പ്രചാരണ ആയുധമാക്കാന്‍ സാധ്യതയുണ്ട് എന്നാണ് എഎപിയുടെ ആശങ്ക. ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ഥാടന യാത്രാ പദ്ധതി ഒരുക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത് ഇതിന് പിന്നാലെയാണ്. ജയ് ശ്രീറാം വിളിച്ചാണ് കെജ്രിവാള്‍ ഗുജറാത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. കെജ്രിവാള്‍ ഹിന്ദു വിരുദ്ധനാണ് എന്ന പ്രചാരണം ഗുജറാത്തില്‍ ഒരുഭാഗത്ത് നടക്കുന്നുണ്ട്.

English summary
AAP Minister Rajendra Pal Gautam Resigns After BJP Protest Against Him Over Attends Conversion Program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X