കേന്ദ്രം തുണച്ചു; ആംആദ്മി പാര്‍ട്ടിക്ക് ഫണ്ട് മതി!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനായി ഇനി തങ്ങള്‍ക്ക് സംഭാവനകള്‍ വേണ്ടെന്ന് അരവിന്ജ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. ഉദ്ദേശിച്ച തുകയായ 20 കോടി രൂപ സമാഹരിച്ചതോടെയാണ് പാര്‍ട്ടി ഫണ്ട് പിരിവ് അവസാനിപ്പിച്ചത്. പാര്‍ട്ടി സ്ഥാപക നേതാവായ അരവിന്ദ് കെജ്രിവാളാണ് ട്വിറ്ററിലൂടെ ഫണ്ട് പിരിവ് അവസാനിപ്പിച്ച വിവരം അറിയിച്ചത്.
ദില്ലി തിരഞ്ഞെടുപ്പിന്റെ ചെലവുകള്‍ക്കായി 20 കോടി രൂപയായിരുന്നു പാര്‍ട്ടിക്ക് വേണ്ടിയിരുന്നത്. അത് കിട്ടി. കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ നന്മയുള്ള പണമാണ് കിട്ടിയതെന്ന് ഉറപ്പുണ്ട്. ഇനിമേല്‍ ദില്ലി തിരഞ്ഞെടുപ്പിനായി എ എ പിക്ക് സംഭാവന നല്‍കേണ്ടതില്ല. എല്ലാവര്‍ക്കും നന്ദി - മൂന്ന് ട്വീറ്റുകളിലായി കെജ്രിവാള്‍ പറഞ്ഞു.

ഏകദേശം എഴുപതിനായിരത്തോളം ആളുകളില്‍ നിന്നായി 19 കോടിയില്‍പ്പരം രൂപ പിരിച്ചുകഴിഞ്ഞതായി പാര്‍ട്ടി നേതാവ് അങ്കിത് ലാല്‍ നേരത്തെ അറിയിച്ചിരുന്നു. സംഭാവന അഭ്യര്‍ഥിച്ചുകൊണ്ട് എ എ പി നിരവധി ആളുകള്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് എ എ പിയുടെ അഭ്യര്‍ഥന ലഭിച്ചിരുന്നത്. ലക്ഷ്യം സാധ്യമായ സാഹചര്യത്തില്‍ ഇ മെയില്‍ സന്ദേശങ്ങളും അവസാനിപ്പിക്കുകയാണ് എന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.
നേരത്തെ എ എ പിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം എ എ പിക്ക് ഉര്‍വശീ ശാപം ഉപകാരം എന്ന് പറഞ്ഞ കണക്കിനായി. വിവാദങ്ങളെത്തുടര്‍ന്ന് നേരത്തെയില്ലാത്ത വിധം സംഭാവനകളാണ് എ എ പിയുടെ അക്കൗണ്ടിലെത്തിയത്. അവസാനത്തെ അഞ്ച് ദിവസം കൊണ്ട് മാത്രം കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചു.
9കിട്ടിയ തുകയുടെ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇതിനോടകം 9 കോടിയോളം രൂപ ചെലവഴിച്ചു എന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications