• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആംആദ്മി പാര്‍ട്ടി സ്റ്റൈല്‍ മാറ്റുന്നു, അയോധ്യയില്‍ നിന്ന് പുതിയ തുടക്കം.... തിരംഗ യാത്ര വരുന്നു

Google Oneindia Malayalam News

ലഖ്‌നൗ: ആംആദ്മി പാര്‍ട്ടി അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ദേശീയ തലത്തില്‍ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആംആദ്മിയുടെ പ്ലാന്‍. ഉത്തര്‍പ്രദേശാണ് അവരുടെ പുതിയ ടാര്‍ഗറ്റ്. അയോധ്യയില്‍ നിന്നാണ് പുതിയ തുടക്കം. തിരംഗ യാത്രയ്ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ മുഖ്യപ്രചാരകനായി തന്നെ പാര്‍ട്ടിക്കൊപ്പമുണ്ടാവും. സെപ്റ്റംബര്‍ 14നാണ് തിരംഗ യാത്ര അയോധ്യയില്‍ നിന്ന് തുടങ്ങുന്നത്. ബിജെപിക്കുള്ള വെല്ലുവിളി കൂടിയാണ്. ബിജെപിയുടെ പ്രചാരണവും അയോധ്യയില്‍ നിന്നായിരിക്കും തുടങ്ങുകയെന്നാണ് സൂചന. എഎപിയുടെ നീക്കം യുപിയിലെ നാലാമത്തെ വലിയ പാര്‍ട്ടിയായി നില്‍ക്കുന്ന കോണ്‍ഗ്രസിനാണ് വന്‍ വെല്ലുവിളി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിനേക്കാള്‍ നല്ല പ്രകടനം എഎപി നടത്തിയിരുന്നു. ഇതാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കാന്‍ എഎപിയെ പ്രേരിപ്പിക്കുന്നത്. തിരംഗ യാത്ര ഹനുമാന്‍ഗാര്‍ഹിയിലെ രാംലല്ല ക്ഷേത്രത്തിലേക്ക് എഎപി നയിക്കുന്നത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭാ എംപി സഞ്ജയ് സിംഗുമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദു വോട്ടുകളിലേക്കാണ് എഎപി നോട്ടമിടുന്നത്. ദേശീയതയും മതവും എഎപിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുന്നു എന്നാണ് വ്യക്തമാകുന്നത്. ബിജെപിയില്‍ നിന്ന് വിഭിന്നമായ മത-ദേശീയ രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്നും എഎപി വ്യക്തമാക്കി.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ പോലെ ദേശീയ തലത്തില്‍ ബദല്‍ ശക്തിയാവാനാണ് എഎപിയുടെ പ്ലാന്‍. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ യോഗത്തില്‍ നിന്ന് എഎപി വിട്ടുനില്‍ക്കുന്നുണ്ട്. എന്നാല്‍ മമത ബാനര്‍ജിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണിയാണ് എഎപി ലക്ഷ്യമിടുന്നത്. അരവിന്ദ് കെജ്രിവാള്‍ അതിന് നേതൃത്വം നല്‍കണമെന്നും എഎപി കരുതുന്നു. കെജ്രിവാള്‍ യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വന്‍ നേട്ടത്തിനായിട്ടാണ് ശ്രമിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഇരുന്നൂറ് യൂണിറ്റില്‍ അധികം സൗജന്യ വൈദ്യുതി അടക്കം അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നാണ് പ്രഖ്യാപനം.

കോണ്‍ഗ്രസും എഎപിയും സമാന ആശയമുള്ളവരാണ്. അതുകൊണ്ട് ഈ മൂന്നിടത്തും കോണ്‍ഗ്രസിന് വലിയ ദോഷം ചെയ്യും എഎപിയുടെ പ്രവര്‍ത്തനം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലാണ്. ഉത്തരാഖണ്ഡില്‍ അധികാരം പിടിക്കുമെന്ന അവസ്ഥയും. ഇത് രണ്ടിടത്തും എഎപി പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തടസ്സമാകും. ഉത്തരാഖണ്ഡില്‍ മുന്‍ കേണല്‍ അജയ് കോത്തിയാലിനെയാണ് ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി ഉത്തരാഖണ്ഡിനെ മാറ്റുമെന്നാണ് എഎപിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിനെ അമ്പരിപ്പിച്ച പ്രഖ്യാപനങ്ങളാണ് ഇവ.

തിരംഗ യാത്ര രാംലല്ല ക്ഷേത്രത്തില്‍ വെച്ച് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എഎപി പറയുന്നു. അയോധ്യയിലെ പരിപാടിക്ക് മുമ്പ് സെപ്റ്റംബര്‍ ഒന്നിന് ആഗ്രയില്‍ തിരംഗ യാത്ര നടത്തുന്നുണ്ട് എഎപി. ഇക്കാര്യം സഞ്ജയ് സിംഗാണ് വെളിപ്പെടുത്തിയത്. അതേസമയം ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന യുപിയിലെ ജില്ലകളില്‍ വന്‍ നേട്ടമാണ് എഎപി ലക്ഷ്യമിടുന്നത്. നോയിഡയും തിരംഗ യാത്ര ഒന്നാം തിയതി നടത്തുന്നുണ്ട്. ദില്ലിയില്‍ എഎപി സര്‍ക്കാര്‍ 500 ഹൈമാസ്റ്റ് പതാകകളാണ് സ്ഥാപിച്ചിരിക്കുന്നത്. 85 കോടിയോളം രൂപയാണ് ഇതിനായി ചെലവിടുന്നത്. 75ാം സ്വതന്ത്ര്യ ദിന ആഷോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തോളം എഎപി പരിപാടികള്‍ സംഘടിപ്പിക്കും.

cmsvideo
  Now you can book Covid-19 vaccine slots on WhatsApp

  ബിജെപിയുടെ ദേശീയത എന്ന വീമ്പുപറച്ചില്‍ ഇന്ത്യയെ വളരെ മലീമസമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതാണ് ദേശീയത. നല്ല വിദ്യാഭ്യാസം, മികച്ച ആരോഗ്യ മേഖല എന്നിവയൊക്കെ അതില്‍ വരുന്നതാണ്. ദേശീയപതാകയോടുള്ള ഞങ്ങളുടെ സ്‌നേഹം, രാജ്യത്തോടുള്ള ഞങ്ങളുടെ കാഴ്ച്ചപ്പാടാണ്. അത് വികസനമാണ്. ജനക്ഷേമവും അതിന്റെ ഭാഗമാണെന്നും എഎപി പറഞ്ഞു. തൊഴിലില്ലായ്മ പോലുള്ള രാജ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് ഞങ്ങളുടെ ദേശീയതയെന്നും സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം യുപിയില്‍ 403 സീറ്റിലും മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

  English summary
  aap starting tiranga yatra from ayodhya, changing style in politics to defeat bjp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X