കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്ററില്‍ ഫോട്ടോ; ആം ആദ്മിക്കെതിരെ കിരണ്‍ ബേദിയുടെ പരാതി

  • By Gokul
Google Oneindia Malayalam News

ദില്ലി: തന്റെ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചെന്ന് കാട്ടി ബിജെപി നേതാവും ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കിരണ്‍ബേദി ആം ആദ്മി പാര്‍ട്ടിക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ നാല് പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബിജെപി ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.

നൂറോളം ഓട്ടോറിക്ഷകളില്‍ ആം ആദ്മി പാര്‍ട്ടി പതിച്ച പോസ്റ്ററുകളാണ് വിവാദത്തിനിടയാക്കിയത്. ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാളിന്റെയും കിരണ്‍ ബേദിയുടെയും ചിത്രം പോസ്റ്ററിലുണ്ട്. കെജ് രിവാളിന്റെ ചിത്രത്തിന് താഴെ സത്യന്ധന്‍ എന്നും കിരണ്‍ ബേദിയുടെ ചിത്രത്തിന് അവസരവാദിയെന്നും എഴുതുകയും ചെയ്തു.

kiran-bedi

ഇതേ തുടര്‍ന്നാണ് ബിജെപി പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്. കെജ് രിവാളിന് വക്കീല്‍ നോട്ടീസ് അയച്ചതായും ബിജെപി മീഡിയ കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷകളില്‍ നിന്നും പോസ്റ്ററുകള്‍ നീക്കയതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു നേതാവ് ജഗദീഷ് മുഖിയും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം സ്വാതന്ത്ര്യസമര സേനാനി ലാല ലജ്പത് റായിയുടെ പ്രതിമയില്‍ ബിജെപി ഷാള്‍ പുതപ്പിച്ച കിരണ്‍ ബേദിക്കെതിരെ ആം ആദ്മിയുടെ പരാതി ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ മുന്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള പോരാട്ടം ദില്ലിയിലെ തണുത്ത അന്തരീക്ഷത്തിനെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.

English summary
AAP using Kiran Bedi's photos on its posters without her permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X