കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോളുകൾ പറയുന്നതല്ല, ആം ആദ്മി പാർട്ടി ഗുജറാത്തിൽ 100 സീറ്റ് പിടിക്കുമെന്ന് ഇസുദൻ ഗദ്ദവി

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടും എന്നാണ് പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്ലാം പ്രവചിക്കുന്നത്. ഗുജറാത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി ഇക്കുറി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങളുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറി കടന്ന് ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ നൂറില്‍ അധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഇസദുന്‍ ഗദ്ദവി പറയുന്നത്.

എക്‌സിറ്റ് പോളുകള്‍ നോക്കി തിരഞ്ഞെടുപ്പ് ഫലം പറയുക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ബിജെപി ഗുജറാത്തില്‍ സര്‍ക്കാരുണ്ടാക്കില്ല. ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 51 സീറ്റുകളിലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലും വിജയിക്കും. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടും. ബിജെപി ഗുജറാത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്, ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കോണ്‍ഗ്രസ് രണ്ടാമത് എത്തി സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകും.

ഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ലഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ല

aap

150തിന് മുകളില്‍ സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തും എന്നാണ് ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനം. 182 നിയമസഭാ സീറ്റുകളാണ് ഗുജറാത്തില്‍ ഉളളത്. അതില്‍ 92 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമുളളത്. ദില്ലിക്ക് ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും വിജയിച്ച് ഗുജറാത്തിലേക്ക് എത്തിയ ആം ആദ്മി പാര്‍ട്ടിക്ക് 21 സീറ്റുകള്‍ വരെ ലഭിച്ചേക്കും എന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം.

ഗുജറാത്തില്‍ ബിജെപിക്ക് 125 മുതല്‍ 130 സീറ്റുകള്‍ വരെ ലഭിക്കാനുളള സാധ്യതയാണ് ടിവി9 ഭാരത് വര്‍ഷ് പ്രവചിക്കുന്നത്. ആജ് തക് -ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചന പ്രകാരം ബിജെപിക്ക് 129 മുതല്‍ 151 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് 16 മുതല്‍ 30 വരെയും ആം ആദ്മി പാര്‍ട്ടിക്ക് 9 മുതല്‍ 21 വരെയും സീറ്റുകള്‍ ലഭിച്ചേക്കും. എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വ്വേ പ്രകാരം 128 മുതല്‍ 140 വരെ സീറ്റുകളാണ് ബിജെപിക്ക് ലഭിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് സഖ്യത്തിന് 31 മുതല്‍ 43 വരെ സീറ്റുകളും ആപ്പിന് 3 മുതല്‍ 11 വരെ സീറ്റുകളും ലഭിച്ചേക്കും..

English summary
AAP will win over hundred seats in Gujarat, Says AAP's CM face Isudan Gadhvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X