• search

അച്ഛനും അമ്മയും നിരപരാധികള്‍; അപ്പോള്‍ ആരുഷിയെ കൊലപ്പെടുത്തിയതാര്?

 • By Anwar Sadath
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: വിവാദമായ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അച്ഛനും അമ്മയും നിരപരാധിയാണെന്ന് ഹൈക്കോടതി വിധിച്ചതോടെ സംഭവത്തില്‍ ദൂരൂഹത വര്‍ദ്ധിക്കുന്നു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍ നുപുര്‍ തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടതോടെയാണ് കൊലക്കേസ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.

  തെളിവുകളുടെ അഭാവത്തില്‍ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദമ്പതികളെ വെറുതെ വിട്ടത്. നേരത്തെ സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ 26-ന് പ്രത്യേക സിബിഐ കോടതിയാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്. ആരുഷിയെയും വേലക്കാരനെയും മോശം സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.

  വരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യത

  ഓസ്‌ട്രേലിയന്‍ ടീമിനെ കല്ലെറിഞ്ഞതില്‍ ഇന്ത്യന്‍ ആരാധകര്‍ മാപ്പു പറഞ്ഞു

  എന്നാല്‍, പൂര്‍ണമായ തെളിവില്ലാതെയാണ് കോടതിവിധിയെന്ന് അന്നുതന്നെ നിയമ വിദഗ്ധരുടെ ഇടയില്‍ സംസാരമുണ്ടായിരുന്നു. 14 കാരിയായ ആരുഷിയെ 2008-ലാണ് സ്വന്തം മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തദിവസം വീടിന്റെ ടെറസില്‍ നിന്ന് വേലക്കാരന്‍ ഹേമരാജിന്റെ മൃതദേഹവും കണ്ടെത്തി.

  aarushi-talwar-6

  അടുത്തമുറിയില്‍ മകള്‍ കൊല്ലപ്പെട്ടത് ആരുഷിയുടെ മാതാപിതാക്കള്‍ അറഞ്ഞിരുന്നില്ലെന്നാണ് സിബിഐയ്ക്ക് നല്‍കിയ മൊഴി. പുറമേ നിന്നും മറ്റാരോ എത്തിയാണ് കൊല നടത്തിയതെന്നും ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഇതിനുള്ള തെളിവുകള്‍ സിബിഐയ്ക്ക് കണ്ടെത്താനായില്ല. ലോക്കല്‍ പോലീസ് ആദ്യ ദിവസങ്ങളില്‍ നടത്തിയ തെളിവെടുപ്പാണ് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തില്‍ സങ്കീര്‍ണമായത്. പ്രധാനപ്പെട്ട പല തെളിവുകളും ഇവര്‍ അവഗണിച്ചു. ഇത് കേസന്വേഷണത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

  കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. എന്നാല്‍ ഇവിടെയും പ്രതികളെ വെറുതെ വിടുകയാണെങ്കില്‍ ആരുഷിയെ കൊലപ്പെടുത്തിയത് ആരാണെന്ന കാര്യം തെളിയിക്കപ്പെടാതെപോകും. ആരുഷി തല്‍വാര്‍ കേസ് സങ്കീര്‍ണതകള്‍കൊണ്ട് രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണക്കേസുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബോളിവുഡ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

  English summary
  Aarushi-Hemraj murder case: Allahabad HC acquits Nupur, Rajesh Talwar; gives them benefit of doubt

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more