കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; അഭിനന്ദന്‍ എന്ന വാക്കിന് പുതിയ അര്‍ത്ഥം വന്നുവെന്നും പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ സേനയുടെ പിടിയില്‍ നിന്നും മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദനിലൂടെ സംസ്കൃതത്തിലെ അഭിനനന്ദന്‍ എന്ന വാക്കിന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പുതിയ മാനങ്ങള്‍ കൈവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

അഭിനന്ദന്‍ എന്നാല്‍ അഭിനന്ദനം എന്നാണ് അര്‍ഥം. വാക്കുകള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നത് രാജ്യത്തിന്‍റെ ശക്തിയെയാണ് കാണിക്കുന്നത്. അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത് രാജ്യത്തിന്‍റെ നയതന്ത്ര വിജയമാണ്. രാജ്യത്തിന്‍റെ എല്ലാ നീക്കങ്ങളും ലോകം ഗൗരവപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

modi

അഭിനന്ദന്‍ വര്‍ധമാന്‍ ഓരോ ഇന്ത്യക്കാരന്‍റെയും അഭിമാനമാണെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദന്‍ വര്‍ധമാന്‍ തമഴിനാട്ടുകാരന്‍ അണെന്നതിലും അഭിമാനമുണ്ടെന്ന് മോദി കന്യാകുമാരിയില്‍ അഭിപ്രായപ്പെട്ടത്.

ഫെബ്രുവരി 27നാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

English summary
Abhinandan Used To Mean Welcome, It Will Change Now: PM Modi After Pilot's Return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X