കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അശുഭ സൂചനകള്‍; ഞെട്ടിപ്പിക്കുന്നതെന്ന് കെജ്രിവാള്‍, 22 മണിക്കൂര്‍ കഴിഞ്ഞിട്ടും കണക്കില്ല

Google Oneindia Malayalam News

ദില്ലി: നിയമസഭാ വോട്ടെടുപ്പ് ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് അവസാനിച്ചെങ്കിലും പോളിങ് ശതമാനത്തിന്റെ കണക്ക് ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തത് വിവാദമാകുന്നു. ഞെട്ടിപ്പിക്കുന്ന നടപടിയാണ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

A

പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ ഏറെ ആയിട്ടും എന്തുകൊണ്ട് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സീല്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിയില്ലെന്ന് എഎപി നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കെജ്രിവാള്‍ പോളിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ശനിയാഴ്ച ആറ് മണിക്ക് വോട്ടിങ് അവസാനിച്ചതാണ്. 22 മണിക്കൂര്‍ കഴിഞ്ഞു. 1.47 കോടി വോട്ടര്‍മാരുള്ള ദില്ലിയിലെ പോളിങ് ശതമാന കണക്ക് എന്തുകൊണ്ടാണ് കമ്മീഷന്‍ പരസ്യമാക്കാത്തത്. സാധാരണ പോളിങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പുറത്തുവിടുകയാണ് പതിവ് എന്നു എഎപി നേതാക്കള്‍ പറയുന്നു.

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനംഅടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

പോളിങ് കുറവാണ് എന്നാണ് വോട്ടെടുപ്പ് വേളയില്‍ വന്ന വിവരം. പോളിങ് അവസാനിക്കാറായ വേളയില്‍ 57.06 ശതമാനം പോളിങ് എന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അന്തിമ കണക്ക് പരസ്യമാക്കിയില്ല. 2015ല്‍ 67.5 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 60 ശതമാനത്തിലധികം പോളിങ് നടന്നുവെന്നാണ് എഎപി നേതൃത്വം അഭിപ്രായപ്പെടുന്നത്.

English summary
Absolutely Shocking: Kejriwal As Poll Body has note released On Delhi Turnout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X