കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളോട് മോശമായി പെരുമാറുന്നവര്‍ക്ക് പണിവരുന്നു!! അടിച്ചിറക്കും!! സ്വത്തും കിട്ടില്ല

മുതിര്‍ന്ന പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദില്ലി ഹൈക്കോടതിയുടെ സുപ്രധാനമായ പരാമര്‍ശം.

  • By Akshay
Google Oneindia Malayalam News

ദില്ലി: വീട്ടില്‍ മോശമായി പെരുമാറുന്ന മക്കള്‍ സൂക്ഷിച്ചോ. എപ്പോള്‍ വേണമെങ്കിലും നിങ്ങളെ ഇറക്കിവിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ട്. മോശം പെരുമാറ്റമുള്ള കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ദില്ലി ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതുമാത്രമല്ല പുറത്താക്കിയ കുട്ടികള്‍ക്ക് പിന്നീട് സ്വത്തിലും അവകാശമുണ്ടാകില്ല.

മുതിര്‍ന്ന പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദില്ലി ഹൈക്കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. ജസ്റ്റിസ് മന്‍മോഹനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന പൗന്‍മാരുടെ ക്ഷേമത്തിനായി 2007ല്‍ കൊണ്ടുവന്ന 'മെയ്ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ നിയമത്തെ' പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് മന്‍മോഹന്‍ സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

 പീഡനം

പീഡനം

മുതിര്‍ന്ന പൗരന്‍മാര്‍ക്കും, രക്ഷിതാക്കള്‍ക്കും മക്കളില്‍നിന്നും അധിക്ഷേപവും പീഡനങ്ങളും ഒഴിവാക്കാനാണ് ഇത്തരം നിയമങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 തെളിവുകള്‍ വേണ്ട

തെളിവുകള്‍ വേണ്ട

രക്ഷിതാക്കള്‍ മക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെത്തിയാല്‍ തെളിവുകളില്ലാതെ തന്നെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

 സംരക്ഷണം കിട്ടുന്നില്ല

സംരക്ഷണം കിട്ടുന്നില്ല

സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് മക്കളെ പുറത്താക്കാന്‍ സാധിക്കുള്ളൂ എന്നത് ദില്ലി സര്‍ക്കാരിന്റെ നിയമ മായിരുന്നുവെന്നും, എന്നാല്‍ ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും വേണ്ട രീതിയില്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കോടതി കണ്ടെത്തി.

 ജസ്റ്റിസ് മന്‍മോഹന്‍

ജസ്റ്റിസ് മന്‍മോഹന്‍

രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി 2007ല്‍ കൊണ്ടുവന്ന 'മെയ്ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ നിയമത്തെ' പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് മന്‍മോഹന്‍ സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

English summary
Adults who abuse their parents while living in their house can be evicted from the property, the Delhi high court has held.The court specified that the house need not be self-acquired or owned by the parents. As long as they are in legal possession of the property, abusive sons and daughters can be evicted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X