Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുണ്ടോ? മലയാളി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി എബിവിപി

ദില്ലി: പൗരത്വ നിയമത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി കുരുക്കിലായി എബിവിപി. നിയമത്തിനെതിരെ വിവിധ സര്‍വകലാശാലകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് എബിവിപിയുടെ ഭീഷണിപ്പെടുത്തലിനെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. എബിവിപിയുടെ ഷാദാര ജില്ലാ കണ്‍വീനര്‍ ജിതേന്ദര്‍ ചൗധരി മലയാളി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.

1

നീ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ? നിയമത്തെ കുറിച്ച് നിന്റെ അഭിപ്രായമെന്താണ്. ഇങ്ങനെയായിരുന്നു ജിതേന്ദര്‍ ചൗധരിയുടെ ചോദ്യം. വിദ്യാര്‍ത്ഥി തടഞ്ഞുനിര്‍ത്തി രണ്ട് പേരുടെ ഇടയില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു ചോദ്യം. എന്നാല്‍ താന്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു മലയാളം വിദ്യാര്‍ത്ഥിയുടെ മറുപടി. ഇവനെ എടുത്തോണ്ട് പോകൂ എന്ന് വീഡിയോയില്‍ ഒരാള്‍ പറയുന്നുമുണ്ട്.

അതേസമയം എബിവി പൗരത്വ നിയമത്തില്‍ പരസ്യ കാമ്പയിനിംഗിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് എബിവിപിയുടെ ക്യാമ്പയിന്‍ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. യുവാവിന്റെ മറുപടിയെയും പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ എബിവിപി ഇതിനെ തള്ളിയിട്ടില്ല. മറ്റൊരു വീഡിയോ എബിവിപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗ ഭാരത് ശര്‍മ ഒരു യുവാവിനെ ചവിട്ടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ദില്ലി യൂണിവേഴ്‌സിറ്റിയുടെ സോഷ്യല്‍ സയന്‍സ് ഫാക്വല്‍റ്റിയുടെ പുറത്ത് വെച്ച് യുവാവിനെ ചവിട്ടുന്നതാണ് വീഡിയോയില്‍ ഉള്ളത്. എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് ഈ മര്‍ദനം നടന്നത്. എന്നാല്‍ ഇടതുപക്ഷ ഗുണ്ടകള്‍ എബിവിപിയെ വനിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും, താന്‍ മര്‍ദിച്ചത് സത്യമാണെന്നും, എന്നാല്‍ യഥാര്‍ത്ഥ കാര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്നും ഭാരത് ശര്‍മ പറഞ്ഞു.

Recommended Video

cmsvideo
    മലയാളി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി കുരുക്കിലായി ABVP | Oneindia Malayalam

    മറ്റൊരു വീഡിയോയില്‍ എബിവിപി നേതാവും ദില്ലി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അക്ഷിത് ദാഹിയ ഒരു വിദ്യാര്‍ത്ഥിയെ തള്ളുന്ന വീഡിയോയും പുറത്തുവന്നു. ഈ വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച് കൊണ്ടായിരുന്നു മര്‍ദനം. തുടര്‍ന്ന് വിദ്യാര്‍ത്തിയുടെ മുടി പിടിച്ച് വലിക്കുന്നതും മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ താന്‍ മറ്റുള്ളവര്‍ ഇയാളെ അടിക്കുന്നതില്‍ നിന്ന് താന്‍ തടഞ്ഞതാണെന്ന് ദാഹിയ പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിയെ പോലീസില്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ദാഹിയ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+