ഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചന

  • Written By:
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ എബിവിപിക്ക് കനത്ത പരാജയം. ശനിയാഴ്ച നടന്ന സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട സീറ്റുകളിലെല്ലാം എബിവിപി സ്ഥാനാർത്ഥികൾ വൻ മാർജിനിൽ പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, എബിവിപിയുടെ പരാജയം ബിജെപിയ്ക്കും തിരിച്ചടിയായി മാറി.

ധൈര്യമുള്ളവർക്ക് വരാം! ഇത് സാധാരണ ബാർബർ അല്ല! കണ്‍പോള ഷേവ് ചെയ്യും, അതും മൂർച്ചയേറിയ ബ്ലേഡ് കൊണ്ട്..

ഇനി കളി മാറും... തെലങ്കാനയെ ഇളക്കിമറിക്കാൻ നര ബ്രഹ്മാനി! പ്രവർത്തകർക്ക് ആവേശം...

എബിവിപിക്കെതിരായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ വിജയിച്ചത്. ബാപ്സ, എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, എൻഎസ് യുഐ, യുണൈറ്റഡ് ഒബിസി ഫോറം തുടങ്ങിയ സംഘടനകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നെങ്കിലും എബിവിപിക്കെതിരെ പ്രചരണരംഗത്തുണ്ടായിരുന്നു. ഇവരുടെ പിന്തുണയോട് കൂടിയാണ് വിവിധ പഠനവകുപ്പുകളിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചുകയറിയത്.

എബിവിപി...

എബിവിപി...

ഗുജറാത്തിലെ മിക്ക സർവകലാശാലകളിലും, കോളേജുകളിലും യൂണിയൻ ഭരിച്ചിരുന്ന എബിവിപി വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രധാന യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. ശനിയാഴ്ച നടന്ന ഗുജറാത്ത് കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പിൽ എബിവിപിയുടെ കുത്തകയായിരുന്ന സീറ്റുകളെല്ലാം അവർക്ക് നഷ്ടപ്പെട്ടു. ഓരോ പഠനവകുപ്പുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ് എബിവിപി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച് വിജയിച്ചത്.

പ്രധാന സീറ്റുകൾ...

പ്രധാന സീറ്റുകൾ...

സർവകലാശാലയിലെ പ്രധാന പഠനവകുപ്പുകളായ സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ അതിദയനീയമായാണ് എബിവിപി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഏറ്റവും വലിയ പഠനവകുപ്പായ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് കുമാറും, ഇന്റർനാഷണൽ സ്റ്റഡീസിൽ അരവിന്ദും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മറ്റു പഠനവകുപ്പുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കാണ് വിജയം.

ബഹിഷ്ക്കരണം...

ബഹിഷ്ക്കരണം...

ഇടത് വിദ്യാർത്ഥി സംഘടനകൾ, ബാപ്സ്, എൻഎസ് യുഐ, യുണൈറ്റഡ് ഒബിസി ഫോറം തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഇവരെല്ലാം എബിവിപിക്കെതിരായി പ്രചരണത്തിനിറങ്ങുകയും ചെയ്തു. മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റുഡന്റ്സ് കൗൺസിലാണ് ഗുജറാത്ത് കേന്ദ്ര സർവകലാശാലയിലുള്ളത്. ഒരോ പഠനവകുപ്പിൽ നിന്നും ഓരോ പ്രതിനിധിയെ വീതമാണ് സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ ലിംഗ്തോ കമ്മീഷൻ ശുപാർശകളും കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പിൽ പാലിക്കപ്പെടാറില്ല.

ബിജെപിക്ക് മുന്നറിയിപ്പ്...

ബിജെപിക്ക് മുന്നറിയിപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ എബിവിപിക്കുണ്ടായ കനത്ത പരാജയം ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരമുണ്ടെന്ന അഭിപ്രായം ശരിവെക്കുന്ന വിധത്തിലാണ് സർവകലാശാല തിരഞ്ഞെടുപ്പ് ഫലം. രാജ്യത്താകെയുള്ള മാറ്റമാണ് ഗുജറാത്ത് സർവകലാശാല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നായിരുന്നു ഓൾ ഇന്ത്യ പ്രോഗ്രസീവ് വുമൺസ് അസോസിയേഷൻ സെക്രട്ടറി കവിത കൃഷ്ണൻ പ്രതികരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
abvp loses gujarat central university students council polls.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്