കരാട്ടെ കല്യാണിക്ക് വീണ്ടും കുരുക്ക്; കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തു, അന്വേഷണം
ഹൈദരാബാദ്: തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കല്യാണി അനധികൃതമായി ദത്തെടുത്തെന്ന് ആരോപിച്ചാണ് ഇപ്പോല്‍ നടപടി ,സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ കല്യാണിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. ദിവസങ്ങള്‍ക്ക് മുമ്പ് കല്യാണിക്കെതിരെ ഒരു യൂട്യൂബര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.

ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അചിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹൈദരാബാദിലെ വസതിയില്‍ എത്തിയപ്പോള്‍ കുഞ്ഞും കല്യാണിയും വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കല്യാണിയുടെ മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചു. നിയമപരമായാണ് കുഞ്ഞിനെ ദത്തെടുത്തെന്നാണ് മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

കുഞ്ഞിനെ നിയമപരമായാണ് ദത്തെടുത്തതെന്ന് കല്യാണിയുടെ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. നഗരത്തിലെ ദമ്പതികള്‍ക്ക് മൂന്നാമതൊരു പെണ്‍കുഞ്ഞാണ് ജനിച്ചതെന്നും തനിക്ക് അറിയാവുന്ന ആരോ മുഖേന കല്യാണി അവളെ ദത്തെടുത്തെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, കല്യാണി എവിടെയാണെന്ന് അറിവായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണ്‍ കോളുകലോട് താരം പ്രതികരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയന്നത്.

ഇതിനിടെ, നടുറോഡില്‍ വച്ച് യൂട്യൂബറെ കല്യാണി മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ശ്രീകാന്ത് റെഡ്ഡി എന്ന യൂട്യൂബറുടെ പ്രാങ്ക് വീഡിയോയെ ചൊല്ല്ിയായിരുന്നു തര്‍ക്കം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ശ്രീകാന്തും കല്യാണിയും തമ്മില്‍ നടുറോഡില്‍ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടി തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്കീകാന്ത് പരാതി നല്‍കിയത്.

എന്നാല്‍ യൂട്യൂബര്‍ തന്നെ മര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് കല്യാണി പരാതി നല്‍കിയത്. രണ്ട് പേരും പരസ്പരം മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശ്രീകാന്തിന്റെ വീഡിയോയില്‍ സ്ത്രീകളെ അപമാനിക്കുന്നുണ്ടെന്ന് പറഞ്ഞ് കല്യാണി കരാട്ടെ കല്യാണി യൂട്യൂബറെ ചോദ്യം ചെയ്യുകയായിരുന്നു, പിന്നീടുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

അതേസമയം, ശ്രീകാന്ത് റെഡ്ഡി യുട്യൂബില്‍ അശ്ലീലമായ ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് കല്യാണി അദ്ദേഹത്തെ തല്ലിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 323 ( മുറിവേല്‍പ്പിക്കല്‍ ), 506 ( ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ ), 509 ( സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരം യൂട്യൂബര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഐ പി സി സെക്ഷന്‍ 323, 448 (വീട്ടില്‍ അതിക്രമിച്ച് കടക്കല്‍), 506 എന്നീ വകുപ്പുകള്‍ പ്രകാരം കല്യാണിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നിരവധി തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കരാട്ടെ കല്യാണി 114 മണിക്കൂര്‍ നിര്‍ത്താതെ ഹരികഥ ചൊല്ലിയതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിഗ് ബോസ് തെലുങ്ക് സീസണ്‍ ഫോറിലും ഇവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കല്യാണി സാമൂഹ്യ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇതില്‍ പല പരാമര്‍ശങ്ങളും വിവാദമാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കല്യാണി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അമ്മ കുടുംബശ്രീയിലായിരുന്നു, സ്ത്രീകളായത് കൊണ്ട് തെറ്റിപിരിയുമെന്ന് ആളുകള്‍ കരുതിയെന്ന് സുരഭി