Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രതി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ദില്ലി : പഞ്ചാബി നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ നടന്‍ ദീപ് സിദ്ദു വാഹാനപകടത്തില്‍ മരിച്ചു. ദില്ലിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കര്‍ഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് ദീപ് സിദ്ദു . ഇന്ന് രാത്രി 9.30 ന് ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്ക് പോവുകയായിരുന്ന സിദ്ധു സഞ്ചരിച്ച കാര്‍ ട്രെയിലര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു .

india


കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തില്‍ സിദ്ദുവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറില്‍ കേന്ദ്രം പിന്‍വലിച്ച മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഏപ്രില്‍ 17 ന് ദീപ് സിദ്ദുവിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അതേ ദിവസം തന്നെ ചെങ്കോട്ടയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി അക്രമത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ( എ എസ്‌ ഐ ) പരാതിയി മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു .

നടിയും സുഹൃത്തുമായ റീന റായിയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് ബതിന്ഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദീപ് സിദ്ദു . ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു, അതേസമയം, റീന റായ് അപകടനില തരണം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ദീപ് സിദ്ദുവിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു.

ബി ജെ പിയുടെ എം പി സണ്ണി ഡിയോളിന്റെ അടുത്ത ബന്ധുവാണ് ദീപ് സിദ്ദു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സണ്ണി ഡിയോളിനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോയില്‍ സിദ്ദുവുമുണ്ടായിരുന്നു. സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര മകനെ പോലെയാണ് സിദ്ദുവിനെ കാണുന്നത് . സണ്ണിയുമായി വളരെ അടുപ്പമുള്ള നടനുമാണ് സിദ്ദു. നേരത്തെ പഞ്ചാബി സിനിമയില്‍ ദീപ് സിദ്ദുവിനെ അവതരിപ്പിച്ചതും ഡിയോള്‍ കുടുംബമായിരുന്നു .

അഭിഭാഷക വൃത്തിയില്‍ നിന്ന് മോഡലിംഗിലേക്കായിരുന്നു ദീപ് സിദ്ദു എത്തിയത്. കിംഗ് ഫിഷന്‍ മോഡല്‍ ഹണ്ട് , ഗ്രാസിം മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ മോഡലിംഗ് മത്സരത്തിലും സിദ്ദു മത്സരിച്ചിരുന്നു. ഇടയ്ക്ക് വീണ്ടും നിയമത്തിലേക്ക് തിരിച്ചുപോയി. ഹാമണ്ട്സ്, ഡിസ്നി പോലുള്ള വന്‍കിട കമ്പനികളുടെ നിയമകാര്യങ്ങള്‍ നോക്കിയിരുന്നത് സിദ്ദുവായിരുന്നു. 31ാം വയസ്സില്‍ താരം സിനിമയിലേക്ക് കാലെടുത്ത് വെച്ചു. ധര്‍മേന്ദ്രയുടെ വിജയത ഫിലിംസ് നിര്‍മിച്ച രമ്ത ജോഗിയായിരുന്നു ആദ്യ ചിത്രം . ജോറ : 10 നമ്പറിയ എന്ന ചിത്രത്തിലൂടെ താരം പഞ്ചാബിലെ സൂപ്പര്‍ താരമായി മാറി .

കര്‍ഷക സമരം നടക്കുന്ന സമയത്ത് ദീപ് സിദ്ദുവിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ആര്‍ എസ് എസ് - ബി ജെ പി കേന്ദ്രങ്ങളെ വിറപ്പിക്കാന്‍ സിദ്ദുവിന് സാധിച്ചെന്നാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത് . ഹരിയാനയിലെ ശുഭു ബാരിയറിലെ പ്രക്ഷോഭ സ്ഥലത്ത് സജീവമായിരുന്നു ദീപ് സിദ്ദു . എന്നാല്‍ താരത്തെ താഴ്ത്തി കെട്ടാനാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നത് .കര്‍ഷകരുടെ നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സിദ്ദു സമരത്തിനിടെ പറയാറുണ്ടായിരുന്നു. യുവാക്കളാണ് രണ്ട് സംസ്ഥാനങ്ങളിലും സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ യുവാക്കളുണ്ട്. ഇവര്‍ സിദ്ദുവിന്റെ മുന്‍നിര പോരാട്ടത്തില്‍ ആകൃഷ്ടരായിട്ടാണ് പ്രക്ഷോഭത്തിനെത്തിയിരുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+