കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിംഗ് ഇല്ല, പണമില്ല, നടൻ ആത്മഹത്യ ചെയ്തു! തൂങ്ങി നിൽക്കുമ്പോൾ രക്ഷിക്കാതെ അയൽക്കാർ!

Google Oneindia Malayalam News

മുംബൈ: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം സിനിമയും സീരിയലും അടക്കമുളള വിനോദ വ്യവസായ മേഖല വലിയ പ്രതിസന്ധിയെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗുകളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. അതിനിടെ മുംബൈയില്‍ നിന്നുളള ഒരു വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതായതോടെ സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ആണെന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ അയല്‍വാസികള്‍ ആരും എത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധി

ടെലിവിഷന്‍ താരമായ മന്‍മീത് ഗെര്‍വാള്‍ ആണ് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം കടക്കെണിയില്‍ ആയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി നവി മുംബൈയിലെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. ലോക്ക്ഡൗണ്‍ കാരണം സീരിയല്‍ ഷൂട്ടിംഗ് നിലച്ചതോടെ മന്‍മീത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 വാടക പോലും കൊടുക്കാനില്ല

വാടക പോലും കൊടുക്കാനില്ല

താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ വാടക പോലും കൊടുക്കാന്‍ സാധിക്കാത്ത തരത്തില്‍ മന്‍മീത് കടക്കെണിയില്‍ അകപ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ അടുക്കളയില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് കിടപ്പുമുറിയില്‍ മന്‍മീത് തൂങ്ങിയത്. കസേര വീഴുന്ന ശബ്ദം കേട്ട് ഭാര്യ വന്ന് നോക്കിയപ്പോള്‍ കണ്ടത് തൂങ്ങിയാടുന്ന മന്‍മീതിനെയാണ്.

കസേര വീഴുന്ന ശബ്ദം

കസേര വീഴുന്ന ശബ്ദം

മന്‍മീതിന്റെ സുഹൃത്തായ മന്‍ജിത് സിംഗ് പറയുന്നത് ഇങ്ങനെ: ''അന്ന് വൈകിട്ട് തികച്ചും സ്വാഭാവികമായിട്ടാണ് മന്‍മീത് പെരുമാറിയിരുന്നത്. അവന്‍ മുറിയിലേക്ക് പോവുകയും അകത്ത് നിന്ന് കതക് പൂട്ടുകയും ചെയ്തു. ഈ സമയത്ത് ഭാര്യ ഭക്ഷണമുണ്ടാക്കുന്നതിന് വേണ്ടി അടുക്കളയിലേക്ക് പോയിരുന്നു. അപ്പോഴാണ് മുറിയില്‍ കസേര വീഴുന്ന ശബ്ദം കേട്ടത്.

ആരും സഹായിച്ചില്ല

ആരും സഹായിച്ചില്ല

ഓടിച്ചെന്ന് നോക്കിയപ്പോള്‍ മന്‍മീത് തൂങ്ങി നില്‍ക്കുന്നത് കണ്ടു. മന്‍മീതിനെ രക്ഷപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചു. അവള്‍ സഹായത്തിന് വേണ്ടി അലറിക്കരഞ്ഞു. കരച്ചില്‍ കേട്ട് അയല്‍ക്കാരില്‍ ചിലര്‍ വന്നെങ്കിലും ആരും മുന്നോട്ട് വരാനോ മന്‍മീതിനെ താഴെ ഇറക്കാനോ സഹായിച്ചില്ല''. ഒരുവില്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് ആണ് കഴുത്തിലെ ഷാള്‍ മുറിച്ച് മന്‍മീതിനെ താഴെ ഇറക്കാന്‍ സഹായിച്ചത്.

സ്വർണം പണയത്തിൽ

സ്വർണം പണയത്തിൽ

ഉടനെ തന്നെ സമീപത്തുളള ആശുപത്രിയിലേക്ക് മന്‍മീതിനെ കൊണ്ട് പോയി. എന്നാല്‍ അവിടെ എത്തുന്നതിന് മുന്‍പേ തന്നെ മരണം സംഭവിച്ചിരുന്നു. മന്‍മീത് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരിക്കുകയായിരുന്നു. 85,00 രൂപ വാടക കൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ബുദ്ധിമുട്ടിലായിരുന്നു മന്‍മീത്.

ജനപ്രീതി നേടിയ നടൻ

ജനപ്രീതി നേടിയ നടൻ

മന്‍മീത് രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതനായത്. ഇവര്‍ക്ക് കുട്ടികളില്ല. മന്‍മീതിന്റെ മാതാപിതാക്കള്‍ പഞ്ചാബിലാണ്. സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ മന്‍മീത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സീ ടീവിയില്‍ സംപേഷണം ചെയ്തിരുന്ന കുല്‍ദീപില്‍ മന്‍മീത് അഭിനയിച്ചിരുന്നു. സോണി സബ് ടിവിയിലെ കോമഡി ഡ്രാമ ആയ ആദത് സേ മജ്ബൂര്‍ എന്ന പരിപാടിയിലും മന്‍മീത് അഭിനയിച്ചിരുന്നു.

English summary
Actor committed suicide in Mumbai due to financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X