Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുദേവന്‍ ശിവനെ മോശമായി ചിത്രീകരിച്ചു.. നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ കുടുങ്ങി!

ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ പോലീസ് കേസ്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസുദ്ദീന്‍റെ സഹോദരന്‍ അയാസുദ്ദീനെതിരെ പോലീസ് കേസ് എടുത്തത്. ഹിന്ദു ദൈവത്തിന്‍റെ ചിത്രം അപകീര്‍ത്തികരമായാണ് അയാസുദ്ദീന്‍ പോസ്റ്റ് ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ayasudhin

മുസഫര്‍ നഗര്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകനായ ഭരത് താക്കൂറാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം പരാതി അയാസുദ്ദീന്‍ നിഷേധിച്ചു. ഹിന്ദു ദേവനായ ശിവന്‍റെ അപകീര്‍ത്തികരമായ ചിത്രം പോസ്റ്റ് ചെയ്തത് മറ്റൊളാണ്. അത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവരുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തരുതെനന്നും ആ പോസ്റ്റിന് താഴെ താന്‍ കമന്‍റു ചെയ്തു. എന്നാല്‍ അയാള്‍ക്കെതിരെ കേസ് എടുക്കുന്നതിന് പകരം എനിക്കെതിരേയാണ് കേസ് ഫയല്‍ ചെയ്തതെന്ന് അയാസുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ അയാസുദ്ദീന്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും അതിനാലാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നതെന്നും ബുധാന്‍ പോലീസ് വ്യക്തമാക്കി. ഇതിനിടെ അയാസുദ്ദീനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബുധാന്‍ സ്റ്റേഷന്‍ ആസ്ഥാനത്ത് ഹിന്ദുയുവാവഹിനി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

nawasudhin

ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലയിലാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ ജന്‍മസ്ഥലം. 2016 ല്‍ ഇവിടെ നടന്ന രാംലീല പരിപാടിയില്‍ നവാസുദ്ദീനേയും സഹോദരനേയും പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഒരു മുസ്ലീമായ നവാസുദ്ദീനെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവാസുദ്ദീനെ തിരിച്ചു പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+