കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും രജനികാന്ത്!! ഗവര്‍ണറെ കണ്ടത് എന്തിന്... 2017ലെ ദൗത്യം പൊടിതട്ടിയെടുക്കുന്നോ?

Google Oneindia Malayalam News

ചെന്നൈ: ഒട്ടേറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് രജനികാന്ത്. കര്‍ണാടകയില്‍ നിന്നെത്തി തമിഴ്‌നാടിന്റെ മനം കവര്‍ന്ന ഈ നടന്റെ ആരാധക വൃന്ദം തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. തന്റെ പ്രവര്‍ത്തന മണ്ഡലം കൂടുതല്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ തീരുമാനിച്ചത്. സിനിമയില്‍ നിന്നെത്തിയവര്‍ രാഷ്ട്രീയം നിര്‍ണയിച്ച സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.

എംജിആറും ജയലളിതയുമെല്ലാം ഉദാഹരണം മാത്രം. ഈ പാത തന്നെയാകുമോ രജനിയും സ്വീകരിക്കുക എന്ന ചോദ്യമാണ് അന്നുയര്‍ന്നത്. പിന്നീട് അദ്ദേഹം രാഷ്ട്രീയം വേണ്ടെന്ന് വച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇപ്പോള്‍ അദ്ദേഹം വീണ്ടും ചില സൂചനകള്‍ തന്നിരിക്കുകയാണ്. ഗവര്‍ണറെ കണ്ട് രാഷ്ട്രീയം ചര്‍ച്ച ചെയ്ത രജനിയുടെ നീക്കം തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു...

1

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായി രജനികാന്ത് ചര്‍ച്ച നടത്തി. രാജ്ഭവനിലെത്തിയായിരുന്നു ചര്‍ച്ച. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം വിഷയമായി എന്ന് രജനികാന്ത് സമ്മതിക്കുകയും ചെയ്തു. സൗഹൃദ കൂടിക്കാഴ്ചയാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. രാഷ്ട്രീയം ചര്‍ച്ചയായി എന്ന് പറഞ്ഞ രജനികാന്ത് എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയില്ല.

2

2017 ഡിസംബറിലാണ് തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. ദ്രാവിഡ പാര്‍ട്ടികളെ ഒരുപോലെ ആശങ്കയിലാക്കിയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പിന്നീട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കാനുള്ള നീക്കങ്ങളില്‍ മുഴുകി. എന്നാല്‍ കഴിഞ്ഞ വര്‍ഷം എല്ലാം മാറിമറിഞ്ഞു.

ശേഷി കുറഞ്ഞ് ബിജെപി; നിതീഷ് പോകുമ്പോള്‍ ഡല്‍ഹിയില്‍ ഇളക്കം; ഇനി രക്ഷ 2 പാര്‍ട്ടികള്‍ശേഷി കുറഞ്ഞ് ബിജെപി; നിതീഷ് പോകുമ്പോള്‍ ഡല്‍ഹിയില്‍ ഇളക്കം; ഇനി രക്ഷ 2 പാര്‍ട്ടികള്‍

3

രജിനി മക്കള്‍ മന്ത്രം എന്നായിരുന്നു രജിനികാന്തിന്റെ പാര്‍ട്ടിയുടെ പേര്. കൊവിഡ് രൂക്ഷമാകുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയും ചെയ്തതോടെ രജനികാന്ത് എല്ലാം നിര്‍ത്തിവച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രജനികാന്ത് രാഷ്ട്രീയ രംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടി ബിജെപിയായിരുന്നു.

4

1967 മുതല്‍ ആര്‍എസ്എസ് നേതൃത്വം രാഷ്ട്രീയമായ മുന്നേറ്റത്തിന് തമിഴ്‌നാട്ടില്‍ ശ്രമം നടത്തുന്നുണ്ട്. ഇന്നുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഡിഎംകെയും അണ്ണാ ഡിഎംകെയും ശക്തിയോടെ ഉയര്‍ന്ന് നില്‍ക്കുന്ന തമിഴകത്ത് മറ്റൊരു പാര്‍ട്ടിക്കും വേണ്ടവിധം വേരോട്ടമുണ്ടായിട്ടില്ലെന്നതാണ് സത്യം. രജനികാന്തിനെ പോലുള്ള സൂപ്പര്‍ താരത്തെ കിട്ടിയാല്‍ എല്ലാം മാറിമറയുമെന്ന് ബിജെപി കരുതുകയും ചെയ്തു.

5

ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രജനികാന്തുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ അമിത് ഷാ ചര്‍ച്ച നടത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുണ്ടായില്ല. പിന്നീടാണ് രജനികാന്ത് രാഷ്ട്രീയ രംഗത്ത് നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചത്. അതിനിടെ മറ്റൊരിടത്ത് കമല്‍ഹാസന്‍ രാഷ്ട്രീയ രംഗത്ത് സജീവമായി. ഇരുവരും ഒന്നിക്കുമെന്ന വാര്‍ത്തകളും വന്നെങ്കിലും അതുമുണ്ടായില്ല.

അന്ന് ഖത്തറിന് പൂട്ടിട്ട സാല്‍വ; ഇന്ന് സൗദി തന്നെ തുറന്നു... നാലിരട്ടി ശേഷി, മിന്നിത്തിളങ്ങും അതിര്‍ത്തിഅന്ന് ഖത്തറിന് പൂട്ടിട്ട സാല്‍വ; ഇന്ന് സൗദി തന്നെ തുറന്നു... നാലിരട്ടി ശേഷി, മിന്നിത്തിളങ്ങും അതിര്‍ത്തി

6

നിലവിലെ സാഹചര്യത്തില്‍ രജനികാന്ത് ഗവര്‍ണറെ കണ്ടത് പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി ഗവര്‍ണറെ കാണണ്ട കാര്യം രജനിക്കില്ല. പിന്നെ എന്തിന് അദ്ദേഹം രാജ്ഭവനിലെത്തി എന്നതാണ് ചോദ്യം. ദേശീയ വിദ്യാഭ്യാസ നയം, നീറ്റ് തുടങ്ങിയ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ശക്തമായി എതിര്‍ക്കുന്ന എല്ലാത്തിനെയും അനുകൂലിക്കുന്ന വ്യക്തിയണ് ഗവര്‍ണര്‍ രവി.

7

ഉത്തരേന്ത്യയില്‍ ഏറെ കാലം താമസിച്ച വ്യക്തിയാണ് ഗവര്‍ണര്‍. പക്ഷേ, അദ്ദേഹം തമിഴ്‌നാടിനെ ഇഷ്ടപ്പെടുന്നു. തമിഴരുടെ ഐക്യം, കഠിനാധ്വാനം എന്നിവയെല്ലാം അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാടിന്റെ ക്ഷേമത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു- കൂടിക്കാഴ്ചയ്ക്ക് ശേഷം രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. എന്നാല്‍ ഗവര്‍ണറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

English summary
Actor Rajinikanth Meets Tamil Nadu Governor RN Ravi at Raj Bhavan Will Go to Political buzz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X