ദില്ലി പിടിക്കാന്‍ താര നിരയുമായി കോണ്‍ഗ്രസ്; ബോളിവുഡ് താരം രാജ്പാല്‍ യാദവ് കോണ്‍ഗ്രസിലേക്ക്
ദില്ലി: ഏഴുസീറ്റുകളാണ് ഉള്ളുവെങ്കിലും രാജ്യതലസ്ഥാനമായ ദില്ലി പിടിക്കുക എന്നുള്ളത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും അഭിമാന പ്രശ്നമാണ്. ആംആദ്മി പാര്‍ട്ടികൂടി ഇവര്‍ക്കൊപ്പം അങ്കത്തിനിറങ്ങുമ്പോള്‍ ദില്ലിയില്‍ പോരാട്ടം കടുക്കും. നിലവില്‍ ദില്ലിയിലെ ഏഴില്‍ ഏഴ് സീറ്റു കയ്യടക്കി വെച്ചിരിക്കുന്നത് ബിജെപിയാണ്.
ദില്ലിയില്‍ നിന്ന് ബിജെപി തുരത്താനായി എഎപിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതീവ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിലങ്ങുതടിയായി നിന്നതിനാല്‍ ഈ സഖ്യം സാധ്യമായില്ല. പിസിസി അധ്യക്ഷ്യ ഷീലാ ദീക്ഷിതായിരുന്നു എഎപി സഖ്യം വേണ്ടെന്ന ശക്തമായ നിലപാടില്‍ ഉറച്ചു നിന്നത്.

ഷീലാ ദീക്ഷിത് വഴങ്ങിയില്ല
ദേശീയ നേതൃത്വം പലതവണ അനുനയനത്തിന് ശ്രമിച്ചെങ്കിലും ഷീലാ ദീക്ഷിത് വഴങ്ങിയില്ല. ശക്തായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒറ്റക്ക് മത്സരിച്ച് ദില്ലിയില്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നായിരുന്നു പിസിസി അധ്യക്ഷയുടെ നിലപാട്.

രാജ്പാല്‍ യാദവ്
കോണ്‍ഗ്രസിനായി ദില്ലിയില്‍ സെലിബ്രറ്റികള്‍ ഉള്‍പ്പടേയുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്ന സൂചന കഴിഞ്ഞ ദിവസം ഷീലാ ദീക്ഷിത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് കോണ്‍ഗ്രില്‍ ചേരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

അടുത്ത ദിവസം
കഴിഞ്ഞ ദിവസം ദില്ലിയിലെ ഷീലാ ദീക്ഷിതിന്‍റെ വസതിയിലെത്തിയ രാജ്പാല്‍ യാദവ് ദീര്‍ഘനേരം അവരുമായി കൂടിക്കാഴ്ച്ച നടത്തി. അടുത്ത ദിവസം തന്നെ രാജ്പാല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങല്‍ നല്‍കുന്ന സൂചന

ദില്ലി നോര്‍ത്ത് ഈസ്റ്റ്
ദില്ലി നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രാജ്പാല്‍ യാദവിനെ കോണ്‍ഗ്രസ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കും. പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കുറിച്ച് താന്‍ ആലോച്ചിച്ചു വരികയാണെന്നും ഷീലാ ദീക്ഷിതുമായുള്ള കൂടിക്കാഴ്ച്ച പ്രധാനപ്പെട്ടതായിരുന്നെന്നും രാജ്പാല്‍ യാദവ് വ്യക്തമാക്കി.

മനോജ് തിവാരി
രാജ്പാല്‍ യാദവ് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ദില്ലി നോര്‍ത്തി ഈസ്റ്റ് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പ്രമുഖ നടനും ഗായകനുമായ സിറ്റിങ് എംപി മനോജ് തിവാരി തന്നെയാണ് മണ്ഡലത്തില്‍ ഇത്തവണയും ബിജെപിക്കായി ജനവിധി തേടുന്നത്.

വീണ്ടും ചർച്ചകള്‍
അതേസമയം, സഖ്യമില്ലെന്നും ഒറ്റയ്ക്കു മൽസരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചെങ്കിലും ദില്ലിയില്‍ വീണ്ടും എഎപി- കോൺഗ്രസ് ചർച്ചകള്‍ അണിയറയില്‍ സജീവമായിട്ടുണ്ട്

വിട്ടുവീഴ്ച
സഖ്യത്തെക്കുറിച്ചുളള്ള നിർണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടായേക്കും. കര്‍ക്കശ്യ നിലപാടില്‍ നിന്ന് ചർച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോൺഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

ഒറ്റയ്ക്കു മൽസരിച്ചാൽ
ഒറ്റയ്ക്കു മൽസരിച്ചാൽ ജയസാധ്യതയില്ലെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പിസി ചാക്കോ അറിയിച്ചതോടെ മറ്റു സാധ്യതകൾ ആരായാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിര്‍ബന്ധിതനാവുകയായിരുന്നു.

വൈകാതെ തീരുമാനം
സഖ്യം വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാൻ ഇതോടെ സംസ്ഥാന നേതൃത്വവവും തയ്യാറാവുകയായിരുന്നു. എഎപിക്ക് 4, കോൺഗ്രസിന് 3 സീറ്റ് എന്ന രീതിയിലാണു ചർച്ച പുരോഗമിക്കുന്നത്. സഖ്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

വഴങ്ങാതെ
അതേസമയം, ഷീലാ ദീക്ഷിതും മൂന്നു വർക്കിങ് പ്രസിഡന്റുമാരും സഖ്യത്തിനെതിരായ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നനാണ് സൂചന. എന്നാൽ, മുൻ ഡിപിസിസി പ്രസിഡന്റ് അജയ് മാക്കൻ ഉൾപ്പെടെയുള്ളവർ സഖ്യമില്ലെങ്കിൽ മൽസരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ്: ദില്ലിയേക്കുറിച്ച് അറിയേണ്ടതെല്ലാം
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications