Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുമായി പ്രണയം... ബ്രേക്കപ്പ് ആയപ്പോള്‍ ആത്മഹത്യ ! വെളിപ്പെടുത്തലുമായി നടി!

തമിഴ് സീരിയലുകളിലെ പ്രമുഖ നടിയായ നിലാനിയുടെ മുന്‍ കാമുകനായ ഗാന്ധിലക്ഷ്മി കുമാറിനെ കഴിഞ്ഞ ദിവസമാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതാണ് ഗാന്ധി ലക്ഷ്മി കുമാറിന്‍റെ മരണത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

എന്നാല്‍ കുമാറിന്‍റെ മരണത്തില്‍ തെളിവുകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും താനാണ് കൊലയാളി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചുവിടുകയാണെന്ന ആരോപണവുമായി നിലാനി രംഗത്തെത്തി. ഗാന്ധികുമാറുമായുള്ള ബന്ധവും തുടര്‍ന്ന സംഭവങ്ങളും എന്താണെന്നും നടി വെളിപ്പെടുത്തി.

ആത്മഹത്യ

ആത്മഹത്യ

കഴിഞ്ഞ ദിവസം രാവിലെ കെക നഗറിലെ വീട്ടില്‍ വെച്ചാണ് കുമാര്‍ തീകൊളുത്തിയത്. ഗാന്ധിനഗര്‍ സ്വദേശിയാണ് ലക്ഷ്മി കുമാര്‍.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

 പ്രണയത്തില്‍

പ്രണയത്തില്‍

മൂന്ന് വര്‍ഷമായി ഇയാള്‍ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നിലാനിയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇയാള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.എന്നാല്‍ വിവാഹം ചെയ്യണം എന്ന ഇയാളുടെ ആഗ്രഹത്തിന് നടി എതിര് നിന്നു.

താത്പര്യമില്ല

താത്പര്യമില്ല

വിവാഹത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞാണ് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചതെന്നും ഇതാണ് മരണത്തിന് പിന്നിലെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ നടി നിഷേധിച്ചു. ലളിതിനെതിരെ നിരവധി ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്.

 ഒരുമിച്ച്

ഒരുമിച്ച്

മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ താന്‍ പരിചയപ്പെടുന്നത്. പിന്നീട് തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അയാള്‍ വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചു. എന്നാല്‍ രണ്ട് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന തനിക്ക് ആ ബന്ധത്തില്‍ താത്പര്യം ഇല്ലായിരുന്നു. മക്കളെ ഓര്‍ത്തായിരുന്നു തനിക്ക് അങ്ങനെ ചിന്തിക്കേണ്ടി വന്നത്.

ആലോചിച്ചു

ആലോചിച്ചു

എന്നാല്‍ ലളിതിനെ വിവാഹം കഴിച്ചാല്‍ അത് തനിക്കും മക്കള്‍ക്കും ഒരു സംരക്ഷണമാകുമെന്ന് താന്‍ ചിന്തിച്ചിരുന്നു. അപ്പോഴാണ് താന്‍ അയാള്‍ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന ആളാണെന്ന കാര്യം താന്‍ അറിയുന്നത്.

 അകലം പാലിച്ചു

അകലം പാലിച്ചു

ഇതോടെ താന്‍ ലളിതില്‍ നിന്നും അകലം പാലിച്ചു. ലളിതിന്‍റെ സഹോദരങ്ങളും മാതാവും പോലും ലളിതിന് എതിരായിരുന്നു. ലളിതിന്‍റെ സ്വഭാവം സഹിക്കാന്‍ പറ്റാതായതോടെ ഹൃദയം പൊട്ടിയാണ് അയാളുടെ അമ്മ മരിച്ചത്. ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയിരുന്നെന്നും നിലാനി ആരോപിച്ചു.

 ജയിലില്‍ നിന്ന്

ജയിലില്‍ നിന്ന്

തൂത്തുക്കുടി സമരത്തിന്‍റെ പേരിലുള്ള കേസില്‍ തന്നെ പുറത്തു കൊണ്ടു വന്നത് ലളിത് ആയിരുന്നു. എന്നാല്‍ താന്‍ ആവശ്യപ്പെട്ടിട്ടല്ല ലളിത് അത് ചെയ്തത്.

 ഒഴിവാക്കി

ഒഴിവാക്കി

ആദ്യം പ്രണയം പറഞ്ഞ ലളിത് പിന്നീട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അത് നിരസിച്ചപ്പോള്‍ തന്നെ കൊല്ലുമെന്ന് വരെ അയാള്‍ ഭീഷണി മുഴക്കി. പലപ്പോഴും തന്നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും നിലാനി ആരോപിച്ചു.

 കേസ്

കേസ്

പീഡനം ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ താന്‍ ലളിതിനെതിരെ പോലീസില്‍ കേസ് കൊടുത്തിരുന്നു. ഇയാള്‍ സ്റ്റേഷനില്‍ വെച്ചും തന്നോട് അടിയുണ്ടാക്കിയിരുന്നെന്നും നിലാനി ആരോപിച്ചു. നിലാനിയുടേയും ലളിതിന്‍റേയും സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിരിപ്പിച്ച ശേഷമായിരുന്നു ലളിത് ആത്മഹത്യ ചെയ്തത്.

 ഒളിവില്‍

ഒളിവില്‍

ലളിതിന്‍റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ താന്‍ ഒളിവിലാണെന്ന രീതിയില്‍ വാക്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നിങ്ങള്‍ക്ക് മുന്നില്‍ തന്നെ ഉണ്ടെന്നും നിലാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+