കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകേഷിന്റെ 215 കോടി രൂപയുടെ തട്ടിപ്പ്, ഗുണം ലഭിച്ചത് ജാക്വലിന്‍ ഫെര്‍ണാണ്ടസിന്; പ്രതിയാക്കി ഇഡി

Google Oneindia Malayalam News

മുംബൈ: 215 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കി. ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ഇ ഡി ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും എന്നാണ് വിവരം. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് എന്ന് ഇ ഡി കണ്ടെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.

തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ ഒരു കൊള്ളക്കാരനാണ് എന്ന് ജാക്വലിന്‍ ഫെര്‍ണാണ്ടസിന് അറിയാമായിരുന്നു എന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. 10 കോടിയുടെ സമ്മാനങ്ങള്‍ സുകേഷ് ചന്ദ്രശേഖര്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് അയച്ചതായി ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴ് കോടിയില്‍ അധികം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

1

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖര്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് 5.71 കോടിയുടെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കൂടാതെ, ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ അടുത്ത ബന്ധുക്കള്‍ക്ക് 1,73,000 യു എസ് ഡോളറും 27,000 ആസ്‌ട്രേലിയന്‍ ഡോളറും കൈമാറിയിട്ടുണ്ട്. സ്ഥിരം നിക്ഷേപം ഉള്‍പ്പെടെയുള്ള ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കളായിരുന്നു ഇ ഡി കണ്ടുകെട്ടിയിരുന്നത്.

2

സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ ഡി ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. മുപ്പത്തിമൂന്നുകാരനായ സുകേഷ് ചന്ദ്രശേഖറിന് എതിരെ 32-ലധികം ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഈ കേസുകള്‍ സംസ്ഥാന പൊലീസും മൂന്ന് കേന്ദ്ര ഏജന്‍സികളും ( സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് ) എന്നിവരാണ് അന്വേഷിക്കുന്നത്.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

3

ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സ്പൂഫ് കോളുകള്‍ വഴി 215 കോടി രൂപ തട്ടിയെടുത്തു എന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ ഉുള്ള ആരോപണം. ഡല്‍ഹി ജയിലില്‍ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇരയില്‍ നിന്ന് പണം തട്ടിയെടുത്തു.

4

ഇരയുടെ ഭര്‍ത്താവിന് ജാമ്യം നല്‍കും എന്നും അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സ് നടത്തി കൊടുക്കാം എന്നും സുകേഷ് ചന്ദ്രശേഖര്‍ ഫോണ്‍ കോളുകളില്‍ അവകാശപ്പെട്ടു. രാഷ്ട്രീയ നേതവായ ടി ടി വി ദിനകരന്‍ ഉള്‍പ്പെട്ട അഞ്ച് വര്‍ഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് ഇയാളെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Sara Tendulkarന്റെ വരവിനായി കാത്തിരിക്കുന്ന Bollywood. സത്യാവസ്ഥ ഇതാണ് | *Trending

English summary
actress Jacqueline Fernandez accused by Enforcement Directorate in Rs 215 crore extortion case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X