ശില്‍പ്പ ഷെട്ടിക്ക് എന്റെ വീഡിയോകള്‍ ഇഷ്ടമായിരുന്നു, രാജ് കുന്ദ്ര പറഞ്ഞു, നടിയുടെ വെളിപ്പെടുത്തല്‍
മുംബൈ: പോണ്‍ വീഡിയോ കേസില്‍ രാജ് കുന്ദ്രയ്‌ക്കെതിരെ വീണ്ടും നടി ഷെര്‍ലിന്‍ ചോപ്രയുടെ വെളിപ്പെടുത്തല്‍. തന്നെ രാജ് കുന്ദ്ര വഴിതെറ്റിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. മുംബൈ പോലീസ് എട്ട് മണിക്കൂറോളമാണ് നടിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. തനിക്കൊരു മാര്‍ഗദര്‍ശിയായിരുന്നു രാജ് കുന്ദ്ര. എന്നാല്‍ അദ്ദേഹമെന്നെ വഴിതെറ്റിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി.
Also Read: 1 വര്‍ഷം കൊണ്ട് 1 ലക്ഷം 44 ലക്ഷമായി; 5 ലക്ഷം 2.21 കോടിയും - അറിയണം ഈ ഓഹരിയെ
അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

ശില്‍പ്പ ഷെട്ടിക്ക് എന്റെ വീഡിയോകളും ചിത്രങ്ങളും ഇഷ്ടമാണെന്ന് വരെ എന്നെ ധരിപ്പിച്ചു. അര്‍ധ നഗ്ന ചിത്രങ്ങളും പോണില്‍ അഭിനയിക്കുന്നതും സാധാരണ കാര്യമാണെന്നും, എല്ലാവരും അത് സാധാരണ ചെയ്യുന്നതാണെന്നും വരെ രാജ് കുന്ദ്ര തന്നെ ധരിപ്പിച്ചെന്നും ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. ഇത്തരമൊരു കേസില്‍ താനൊരിക്കലും ഉള്‍പ്പെടുമെന്ന് കരുതിയതല്ല. രാജ് കുന്ദ്രയെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ജീവിതം തന്നെ മാറിയെന്നാണ് കരുതിയത്. വലിയ അവസരങ്ങള്‍ തന്നെ തേടിവരുമെന്ന് കരുതിയത്.

ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് എന്നെ കൊണ്ട് മോശം കാര്യങ്ങള്‍ ചെയ്യിക്കുമെന്ന് കരുതിയില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ആംസ്പ്രിംഗുമായിട്ടാണ് ഞാന്‍ കരാര്‍ ഒപ്പിട്ടത്. അവര്‍ക്ക് വേണ്ടി വീഡിയോകളായിരുന്നു ചെയ്തിരുന്നത്. ഗ്ലാമര്‍ വീഡിയോകളായിരുന്നു ഇതെല്ലാം. എന്നാല്‍ പതിയെ ചൂടന്‍ രംഗങ്ങളിലേക്ക് ഇത് പോയി തുടങ്ങി. അര്‍ധ നഗ്‌ന വീഡിയോകളും പിന്നീട് നഗ്ന വീഡിയോകളും എനിക്ക് ചെയ്യേണ്ടി വന്നുവെന്നും നടി പറഞ്ഞു.

ഇതില്‍ യാതൊരു തെറ്റുമില്ലെന്നാണ് എന്നെ അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ശില്‍പ്പ ഷെട്ടിയുടെ പേര് പറഞ്ഞായിരുന്നു രാജ് കുന്ദ്ര എന്നെ തെറ്റിദ്ധരിപ്പിച്ചത്. ഇത്തരം വീഡിയോകളുമായി സഹകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ശില്‍പ്പ ഷെട്ടിക്ക് അത് ഇഷ്ടമായെന്ന് രാജ് കുന്ദ്ര പറഞ്ഞത് കൊണ്ടാണ്. ശില്‍പ്പ ഷെട്ടിയെ പോലൊരാളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പ്രചോദിതരാകും, പിന്നെ ശരിയേത് തെറ്റേതെന്ന് മനസ്സിലാവില്ല. അതുകൊണ്ട് കൂടുതല്‍ വീഡിയോകള്‍ തനിക്ക് ചെയ്യേണ്ടി വന്നു.

അതേസമയം ശില്‍പ്പ ഷെട്ടി തിരക്കുള്ള വ്യക്തിയായത് കൊണ്ട് അതെല്ലാം മറന്ന് പോയിട്ടുണ്ടാവുമെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ഞാന്‍ രാജ് കുന്ദ്രയ്‌ക്കോ ശില്‍പ്പ ഷെട്ടിക്കോ എതിരല്ല. പോണോഗ്രഫി റാക്കറ്റിനെതിരാണ് ഞാന്‍, സ്ത്രീകളെ കൊണ്ട് കരാറൊപ്പുവെപ്പിച്ചിട്ട് ഇത്തരം ചൂടന്‍ രംഗങ്ങളാണ് അവര്‍ ചെയ്യിപ്പിക്കുന്നത്. പോണ്‍ വീഡിയോകളാണ് നിര്‍മിക്കുന്നതെന്ന് ആദ്യം അവര്‍ പരസ്യമായി പറയട്ടെയെന്നും നടി പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് രാജ് കുന്ദ്രയുമായി താന്‍ കരാറൊപ്പിട്ടത്. ഷെര്‍ലിന്‍ ചോപ്ര എന്ന ആപ്പായിരുന്നു രാജ് കുന്ദ്ര ലക്ഷ്യമിട്ടതെന്നും നടി വ്യക്തമാക്കി.

ഇത്തരമൊരു മേഖലയില്‍ എന്റെ മക്കള്‍ വളരുകയോ, ഇത്തരം വീഡിയോകളം ചെയ്യരുത്. വളരെ സ്വാര്‍ത്ഥരായ ആളുകളാണ് ഇവര്‍. പണത്തെ കുറിച്ച് മാത്രമാണ് ഈ ആളുകളുടെ ചിന്ത. രാജ് കുന്ദ്രയ്‌ക്കെതിരെ കേസ് നല്‍കിയപ്പോള്‍ തനിക്ക് ഭീഷണി നേരിടേണ്ടി വന്നു. എന്തിനാണ് ഒരു കുടുംബത്തെ തകര്‍ക്കുന്നതെന്നായിരുന്നു ചോദ്യം. എന്റെ കരിയര്‍ ഇല്ലാതാക്കുമെന്ന് വരെ ഭീഷണി വന്നുവെന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. പല വീഡിയോകളായിരുന്നു രാജ് കുന്ദ്രയ്ക്ക് വേണ്ടിയിരുന്നത്. ഫാഷന്‍, ഫിറ്റ്‌നസ്, ഗ്ലാമര്‍ ഇങ്ങനെ നിരവധി കണ്‍സെപ്റ്റുകള്‍ രാജ് കുന്ദ്ര പറഞ്ഞിരുന്നു.

അതേസമയം പോണോഗ്രഫിയെ കുറിച്ച് താന്‍ തുറന്ന് പറയുമ്പോഴൊക്കെ ട്രോള്‍ ചെയ്യപ്പെടുകയാണ്. 2012ല്‍ താന്‍ പ്ലേബോയിക്ക് വേണ്ടി ഷൂട്ട് ചെയ്തിരുന്നു. ചൂടന്‍രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല എന്നത് സത്യമാണ്. എന്നാല്‍ നിയമം ലംഘിക്കപ്പെടുമ്പോള്‍ അത്തരം കാര്യങ്ങളെ നമ്മള്‍ ചോദ്യം ചെയ്യണം. ഒരാളും അനധികൃത പോണോഗ്രാഫിയെ അംഗീകരിക്കില്ല. പോണോഗ്രാഫി എല്ലാവരും കാണുന്നതല്ലേ എന്ന് ചോദിക്കുന്നവരോട്, ഇന്ത്യയില്‍ സര്‍ക്കാര്‍ അതെല്ലാം നിരോധിച്ചതാണ്. ഇതാണ് നിയമം. അത് ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിനെ ഇത്തരമൊരു കേസില്‍ ആദ്യമെത്തിക്കുന്നത് ഞാനാണ്. സ്വന്തം ആപ്പുണ്ടായിരുന്നു എന്ന കാര്യം ഞാന്‍ മറച്ചുവെക്കുന്നില്ല. ഏതെങ്കിലും പെണ്‍കുട്ടിക്ക് ജോലി നല്‍കാമെന്ന പേരില്‍ പോണ്‍ ഫിലിമില്‍ അഭിനയിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റക്കാരിയല്ല താനെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. അതേസമയം കേസില്‍ ഇതുവരെ ശില്‍പ്പ ഷെട്ടിയെ ബന്ധിപ്പിക്കുന്ന കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് സൂചിപ്പിച്ചതാണ്. എന്നാല്‍ രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുകള്‍ ധാരാളമുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ സഹോദരി ഭര്‍ത്താവാണ് എല്ലാത്തിനും പിന്നിലെന്നാണ് രാജ് കുന്ദ്രയുടെ വാദം.












Click it and Unblock the Notifications