കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ല; സൊനാലിയുടെ പണമെല്ലാം സുധീറിന്റെ അക്കൗണ്ടില്‍

Google Oneindia Malayalam News

ദില്ലി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. നടിയുടെ അസിസ്റ്റന്റായിരുന്ന സുധീര്‍ സംഗ്വാന്‍ കൊടും ക്രിമിനല്‍ ആയിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നടിയുടെ കൈയ്യില്‍ പണം കാര്യമായി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇതെല്ലാം സുധീര്‍ തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍.

നേരഹത്തെ സുധീറും കൂട്ടാളിയും ചേര്‍ന്നാണ് സൊനാലി ഫോഗട്ടിന് മയക്കുമരുന്ന് നല്‍കിയതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. സൊനാലിയുടെ ഫാംഹൗസ് അടക്കം സുധീര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

സൊനാലിയുടെ ഡ്രൈവറാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൊനാലിയുടെ കൈവശം പണമൊന്നും ഇല്ലായിരുന്നുവെന്നും, വലിയ സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. മകളുടെ സ്‌കൂളിലെ ഫീസ് അടയ്ക്കാന്‍ പോലും സൊനാലിയുടെ കൈവശം പണമില്ലായിരുന്നുവെന്നും സൊനാലി ഫോഗട്ടിന്റെ ഡ്രൈവറായ ഉമേദ് സിംഗ് പറയുന്നു. അത്രയ്ക്കും കഷ്ടപ്പാടുകള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു സൊനാലി. നടി സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ആഢംബര വാഹനങ്ങളൊന്നും അവരുടെ പേരിലായിരുന്നില്ല.

2

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

സ്വന്തം കാറുകള്‍ പോരും സൊനാലിക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ സുധീര്‍ വലിയ കുറ്റകൃത്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നതെന്നാണ് വ്യക്തമാകുന്നത്. സുധീര്‍ സൊനാലിയുടെ കാറുകള്‍ പലതും സ്വന്തം നിലയില്‍ വിറ്റിരിരുന്നു. അതുമല്ലെങ്കില്‍ ഇവ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ഡ്രൈവര്‍ ഉമേദ് സിംഗ് പറയുന്നു. ഇതിനെതിരെ സൊനാലിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. സുധീറിന്റെ ഈ ശ്രമങ്ങളെ എല്ലാം സൊനാലിയുടെ കുടുംബം എതിര്‍ത്തിരുന്നതായും ഉമേദ് സിംഗ് വെളിപ്പെടുത്തി.

3

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

സൊനാലി നാല് കാറുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ നാല് കാറുകളും ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ല. എല്ലാ പണവും സുധീറിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. സൊനാലിക്ക് ഒരു സ്‌കോര്‍പിയോ കാറുണ്ടായിരുന്നു. എന്നാല്‍ ആ കാര്‍ വെറും എട്ട് ലക്ഷം രൂപയ്ക്ക് സുധീര്‍ വിറ്റു. പകരം ദില്ലിയില്‍ നിന്ന് മൂന്നര ലക്ഷത്തിന് ഒരു സഫാരി കാര്‍ വാങ്ങിയതായും ഉമേദ് പറയുന്നു. മെഴ്‌സിഡസ് കാറും വാങ്ങിയിരുന്നു. പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ വായ്പ അതിനായി എടുത്തിരുന്നു. ആളുകള്‍ ഈ വായ്പ തിരിച്ചടയ്ക്കാനായി സൊനാലിയെ വിളിച്ചിരുന്നു. എന്നാല്‍ സുധീര്‍ ഈ കാര്‍ ഒളിപ്പിച്ച് വക്കുകയാണ് ചെയ്തതെന്നും ഉമേദ് വെളിപ്പെടുത്തി.

4

സുധീര്‍ ജോലി സംബന്ധമായ എല്ലാ കാര്യവും പണവുമായി ബന്ധപ്പെടുത്തിയിരുന്നു. അതുകൊണ്ട് എല്ലാ പണവും ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നത്. സൊനാലിക്ക് ഒരു ദിവസം മകളുടെ സ്‌കൂളില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. പണമില്ലാത്തത് കൊണ്ട് ഇവരുടെ ചെക്ക് ബൗണ്‍സായി എന്നായിരുന്നു അവര്‍ അറിയിച്ചത്. സൊനാലിയുടെ അക്കൗണ്ടില്‍ മകളുടെ സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ പോലുമുള്ള പണമില്ലായിരുന്നു. ഉമേദ് പറഞ്ഞു. കാറുകള്‍ മൊത്തം സുധീര്‍ വിറ്റുവെന്നും, അതിലൊന്ന് സുധീര്‍ സ്വന്തം പേരിലാക്കിയെന്നുമാണ് കണ്ടെത്തല്‍.

5

ആമസോണ്‍ ഡെലിവെറി ബോയുടെ കാരുണ്യ ഹസ്തം; കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത് 3 പട്ടിക്കുട്ടികളെആമസോണ്‍ ഡെലിവെറി ബോയുടെ കാരുണ്യ ഹസ്തം; കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത് 3 പട്ടിക്കുട്ടികളെ

കാറുകള്‍ മറ്റ് പലരുടെയും പേരിലാണ്. അതേസമയം സൊനാലിയുടെ സഹോദരന്‍ വദന്‍ ധാക്കയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സുധീര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോലും അടച്ചിരുന്നില്ലെന്നാണ് ഉമേദ് പറയുന്നു. തനിക്ക് ഇരുപതിനായിരം രൂപ സുധീര്‍ നല്‍കാനുണഅട്. പെട്രോള്‍ അടിക്കാനും മാത്രമാണ് സുധീര്‍ വന്നിരുന്നത്. സുധീര്‍ വന്നതിന് ശേഷം എല്ലാ പണവും അവനാണ് പോയിരുന്നത്. സ്വന്തമായി ഒറ്റ പൈസ പോലും സൊനാലിക്ക് കിട്ടിയിരുന്നില്ല. മകളുടെ ഫീസ് പോലും അടയ്ക്കാന്‍ പറ്റാത്ത നിലയിലേക്ക് അവര്‍ വീണുവെന്നും ഉമേദ് സിംഗ് പറഞ്ഞു.

6

അഞ്ചിലെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ഗണ്ണേഴ്‌സ് വീണു, സിറ്റി കരുതിയിരുന്നോ? കപ്പടിക്കാന്‍ ചെകുത്താന്മാര്‍

ഗുരുഗ്രാമിലെ ഫ്‌ളാറ്റ് ആരുടെ പേരിലാണെന്ന് അറിയില്ല. ഗുരുഗ്രാമില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൊനാലി തന്നോട് പറഞ്ഞിരുന്നതായും സഹോദരന്‍ വതന്‍ ധാക്ക പറഞ്ഞു. ഒരു ദിവസം സുധീറിന് ഫ്‌ളാറ്റിന്റെ ഇന്‍സ്റ്റാള്‍മെന്റായി ഒന്നര ലക്ഷം അടയ്ക്കണമെന്ന് കോള്‍ വന്നിരുന്നു. ആ സമയത്ത് താനാണ് സുധീറിന് 1.45 ലക്ഷം രൂപ നല്‍കിയത്. സൊനാലി മരിച്ച ശേഷം സുധീറിനെ ഞങ്ങള്‍ വിളിച്ചിരുന്നു. ഫാം ഹൗസിന്റെ താക്കോല്‍ സുധീറിന്റെ കൈയ്യിലായിരുന്നു. താക്കോല്‍ ചോദിച്ചപ്പോള്‍ ഗുരുഗ്രാമില്‍ ഫ്‌ളാറ്റിലാണെന്ന് പറഞ്ഞു. ആ ഫ്‌ളാറ്റ് തന്റേതാണെന്നും ഇയാള്‍ തങ്ങളോട് പറഞ്ഞുവെന്നും വതന്‍ ധാക്ക പറഞ്ഞു.

English summary
actress sonali phogat case: sonali dont have money to pay daugther's school fees, all money loot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X