Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി വൈശാലി ടക്കറിന്റെ ആത്മഹത്യ; മുന്‍ കാമുകന്‍ അറസ്റ്റില്‍, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

ഇന്‍ഡോര്‍: ഹിന്ദി നടി വൈശാലി ടക്കറിന്റെ ആത്മഹത്യ മരണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വൈശാലി ടക്കറിന്റെ മുന്‍ കാമുകനും അയല്‍വാസിയുമായ രാഹുല്‍ നവ്‌ലാനിയാണ് അറസ്റ്റിലായത്. നടിയുടെ ആത്മഹത്യ കുറിപ്പില്‍ ഇയാളുടെ പേരുണടായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെയും ഭാര്യ ദിഷയ്ക്ക് എതിരെയും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഡിവൈസുകളും പോലീസ് കണ്ടെടുത്തിരുന്നു.

1

കേസെടുത്തതിന് പിന്നാലെ രാഹുല്‍ നവ്ലാനിയെയും ഭാര്യയെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇന്‍ഡോര്‍ പോലീസ് കമ്മീഷണര്‍ 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദമ്പതികളുടെ പേരില്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പൊലീസ് വീണ്ടെടുക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

2

ഇതില്‍ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുക. പിതാവിനൊപ്പം ഇന്‍ഡോറില്‍ പ്ലൈവുഡ് ബിസിനസ്സ് നടത്തുന്നയാളാണ് രാഹുല്‍ നവ്‌ലാനി. ഇയാള്‍ ഇന്‍ഡോറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാളുടെ ഭാര്യ എവിടെയാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

3

സായ്ബാഗ് കോളനിയിലെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നടുി വൈശാലിയെ കണ്ടെത്തിയത്. വൈശലിയുടെ അയല്‍വാസിയാണ് രാഹുല്‍ നവ്‌ലാനിയും ഭാര്യയും. മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് ദമ്പതികളുടെ പേര് എഴുതിവച്ചത്. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുകയായിരുന്നു.

4

എന്താണ് വൈശാലിയുടെ ആത്മഹത്യയ്ക്ക് കാരണം എന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും ഇതുവരെ തങ്ങള്‍ കേട്ടിട്ടില്ലെന്ന് പിതാവും സഹോദരനും പൊലീസിനോട് പറഞ്ഞിരുന്നു. ഉജ്ജയിന്‍ സ്വദേശിയാണ് വൈശാലി. സിനിമാ രംഗത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് മുംബൈയിലേക്ക് താമസം മാറിയിരുന്നു.

5

അടുത്ത കാലത്തായി ജയ്പൂരിലും താമസിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍ഡോറിലാണ് താമസിക്കുന്നത്. വൈശാലിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മുന്‍ കാമുകനെ പറ്റി പറയുന്നുണ്ട്. ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് സൂചന എന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

6

അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വൈശാലിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തു. ഡോ. അഭിനന്ദന്‍ സിങുമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്.

7

ടെലിവിഷന്‍ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ വൈശാലി ബോളിവുഡിലേക്ക് കാലെടുത്തു വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒട്ടേറെ ജനപ്രിയ സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വൈശാലിക്ക് ആരാധകര്‍ നിരവധിയാണ്.

8

അതേസമയം, വൈശാലിയുടെ വീട്ടില്‍ നിന്ന് അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. കാമുകനായിരുന്നു രാഹുലിന്റെ ഭീഷണിയും ശല്യവും ഭീഷണിയും കാരണം താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്‍ഡോല്‍ എ സി പി മോത്തി ഉര്‍ റഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+