ഇൻഡോളജി മിഷൻ എഡിറ്റേഴ്സ് സിനോപ്സിസിന് 100 കോടി സംഭാവന പ്രഖ്യാപിച്ച് അദാനി
ആദ്യ അദാനി ഗ്ലോബൽ ഇൻഡോളജി കോൺക്ലേവിൽ വെച്ച് ഭാരത് നോളജ് ഗ്രാഫ് നിർമ്മിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലഘട്ടത്തിൽ ഇന്ത്യയുടെ നാഗരിക വിജ്ഞാനം സംരക്ഷിക്കാനും ചിട്ടപ്പെടുത്താനും ഭാവിയിൽ ഉപയോഗപ്രദമാക്കാനും രൂപകൽപ്പന ചെയ്ത ഒരു തരം ഡിജിറ്റൽ ചട്ടക്കൂടാണിത്.
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഇന്ത്യൻ നോളജ് സിസ്റ്റംസുമായി (ഐകെഎസ്) സഹകരിച്ചാണ് ത്രിദിന ഗ്ലോബൽ ഇൻഡോളജി കോൺക്ലേവിന് അദാനി ഗ്രൂപ്പ് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യൻ നാഗരികത, ഭാഷകൾ, തത്ത്വചിന്തകൾ, ശാസ്ത്രങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവയുടെ ആഗോള അക്കാദമിക പഠനമായ ഇൻഡോളജിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

'ഇൻഡോളജി ദൗത്യത്തിന് സംഭാവന നൽകുന്ന പണ്ഡിതന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും പിന്തുണയ്ക്കുന്നതിനും ഭാരത് നോളജ് ഗ്രാഫ് നിർമ്മിക്കുന്നതിനുമായി 100 കോടി രൂപ ആദ്യ സംഭാവനായി അദാനി പ്രഖ്യാപിച്ചു. ഒരു നാഗരിക കടപ്പാടിന്റെ തിരിച്ചടവാണിതെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ജ്യോതിർ മഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ആയിരുന്നു കോൺക്ലേവിലെ വിശിഷ്ടാതിഥി. ആദിശങ്കരാചാര്യനിൽ നിന്ന് ആത്മീയ അധികാരം നേടിയ ആചാര്യന്മാരുടെ 46-ാമത്തെ കണ്ണിയാണദ്ദേഹം.
'ഞാൻ ശങ്കരാചാര്യ സ്ഥാനമേറ്റപ്പോൾ പറഞ്ഞിരുന്നു, എൻ്റെ പങ്ക് അർത്ഥവത്താകുന്നത് ഇന്ത്യ വിശ്വഗുരുവാകുമ്പോൾ മാത്രമാണ്. ഇന്ന്, ഗൗതം അദാനിയുടെ ഈ സംരംഭം എൻ്റെ ആ സ്വപ്നത്തിന് വലിയ പിന്തുണയാണ് നൽകുന്നത്',
കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് ശങ്കരാചാര്യർ പറഞ്ഞു:
അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ (ACH) വെച്ചാണ് കോൺക്ലേവ് നടന്നത്. ലോകമെമ്പാടും ഇൻഡോളജി കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾ കുറയുന്ന ഈ സമയത്ത് അദാനി ഗ്രൂപ്പിന്റെ ശ്രമം ഇന്ത്യയുടെ വിജ്ഞാന വ്യവസ്ഥകളിൽ തങ്ങളുടെ അവകാശം ഉറപ്പിക്കാനും ആധികാരിക, ഗവേഷണാധിഷ്ഠിത ഇന്ത്യൻ കാഴ്ചപ്പാടിലൂടെ അവയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.
'ഒരു നാഗരികത അതിൻ്റെ സാംസ്കാരികവും വൈകാരികവുമായ ചട്ടക്കൂടുകളെ സജീവമായി പ്രതിരോധിക്കുന്നില്ലെങ്കിൽ, മനുഷ്യന്റെ സ്വഭാവം സംസ്കാരത്തിലേക്കോ പാരമ്പര്യത്തിലേക്കോ അല്ല, മറിച്ച് യന്ത്രങ്ങളുടെ അൽഗോരിതങ്ങളുടെ തണുത്ത യുക്തിയിലേക്ക് മാറും. ഈ മാറ്റം നിശ്ശബ്ദവും ക്രമാനുഗതവുമായിരിക്കും. നമ്മുടെ രാജ്യത്തെ കുറിച്ച് എന്ത് തോന്നുന്നു, എന്ത് വിശകലനം ചെയ്യണം എന്ന ചിന്തകളെയൊക്കെ ഇത് മാറ്റി മറിക്കും', അദാനി പറഞ്ഞു.
രാജ്യനിർമ്മാണത്തോടുള്ള അദാനി ഗ്രൂപ്പിൻ്റെ ദീർഘകാല പ്രതിബദ്ധതയും ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന ചട്ടക്കൂടുകളെ സമകാലിക വിദ്യാഭ്യാസത്തിൽ സമന്വയിപ്പിക്കാനുള്ള ഐകെഎസ്സിന്റെ ദൗത്യവുമാണ് കോൺക്ലേവ് അടിവരയിടുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിൽ ആരംഭിച്ച ഐകെഎസ്, പുരാതന ഇന്ത്യൻ ജ്ഞാനത്തെ എല്ലാ വിഷയങ്ങളിലും മുഖ്യധാരയിൽ കൊണ്ടുവരാൻ പ്രവർത്തിക്കുന്നു.
അന്തർവൈജ്ഞാനിക ഗവേഷണങ്ങൾ, ഗ്രന്ഥങ്ങളുടെയും ആചാരങ്ങളുടെയും സംരക്ഷണം, എഞ്ചിനീയറിംഗ്, പരിസ്ഥിതി ശാസ്ത്രം, ഭാഷാശാസ്ത്രം, പൊതുനയം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആധുനിക സാഹചര്യങ്ങളിലെ പ്രായോഗിക പ്രയോഗം എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം, ഭരണം, സാഹിത്യം, ആരോഗ്യശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളെ സ്വാധീനിച്ചുകൊണ്ട് ചരിത്രപരമായി ഇന്ത്യയെക്കുറിച്ചുള്ള ആഗോള ധാരണയെ ഇൻഡോളജി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി സ്ഥാപനപരമായ പിന്തുണ കുറഞ്ഞത് അതിൻ്റെ അക്കാദമിക ആഴം കുറച്ചു.
ഈ വെല്ലുവിളി നേരിടാൻ, അദാനി ഗ്രൂപ്പും ഐകെഎസ്സും പ്രമുഖ സ്ഥാപനങ്ങളിലെ 14 പിഎച്ച്ഡി സ്കോളർമാരെ പിന്തുണയ്ക്കുന്ന അഞ്ചു വർഷത്തെ ഒരു പരിപാടിക്കും നേതൃത്വം നൽകുന്നുണ്ട്. പാണ്ഡ്യൻ വ്യാകരണവും കമ്പ്യൂട്ടേഷണൽ ഭാഷാശാസ്ത്രം, പുരാതന ജ്യോതിശാസ്ത്ര സംവിധാനങ്ങൾ, തദ്ദേശീയ ആരോഗ്യസംരക്ഷണ ചട്ടക്കൂടുകൾ, പരമ്പരാഗത എഞ്ചിനീയറിംഗിലെ സുസ്ഥിരതാ തത്വങ്ങൾ, രാഷ്ട്രീയ ചിന്തകൾ, പൈതൃക പഠനങ്ങൾ, ക്ലാസിക്കൽ സാഹിത്യം എന്നിവയെക്കുറിച്ചാണ് പ്രധാനമായും ഇവരുടെ ഗവേഷണങ്ങൾ..
ഐഐടികൾ, ഐഐഎമ്മുകൾ, ഐകെഎസ് കേന്ദ്രീകൃത സർവകലാശാലകൾ, പ്രമുഖ പണ്ഡിതന്മാർ എന്നിവരുമായി നടത്തിയ കർശനമായ ദേശീയ കൂടിയാലോചനകളിലൂടെയാണ് ഈ സ്കോളർമാരെ തിരഞ്ഞെടുത്തത്. ഡാറ്റാ സയൻസ്, സിസ്റ്റംസ് തിങ്കിംഗ്, മൾട്ടിമോഡൽ ആർക്കൈവിംഗ് തുടങ്ങിയ നൂതന സംവിധാനങ്ങളുമായി ക്ലാസിക്കൽ വിജ്ഞാനത്തെ സംയോജിപ്പിക്കുന്നതിലൂടെ, സമകാലിക അക്കാദമിക് സംവാദങ്ങൾക്കും ആഗോള പാണ്ഡിത്യത്തിലും ഇൻഡോളജിയുടെ പ്രധാന്യം എടുത്തുകാട്ടാൻ ഈ കോൺക്ലേവ് സഹായിക്കും. "ലോകം ഒരു കുടുംബം" എന്ന പുരാതന ഇന്ത്യൻ തത്വചിന്തയായ വസുധൈവ കുടുംബകത്തിന്റെ ആത്മാവിൽ വേരൂന്നിയ ഈ സംരംഭം, ഇന്ത്യയുടെ സോഫ്റ്റ് പവറും നാഗരിക നേതൃത്വവും ശക്തിപ്പെടുത്തുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications