Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികളല്ല, നിരപരാധികള്‍'; ആരോപണങ്ങള്‍ തള്ളി അദാനി

ന്യൂഡല്‍ഹി: യുഎസ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നും പുറത്ത് വരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. പുറത്തുവരുന്ന വിവരങ്ങളെ വെറും ആരോപണങ്ങള്‍ മാത്രമായി കാണണം. ഇത് സംബന്ധിച്ച നിയമനടപടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നും കമ്പനി അറിയിച്ചു.

'അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഭരണത്തിന്റെയും സുതാര്യതയുടെയും ഏറ്റവും ഉയര്‍ന്ന നിലവാരം തങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്,' അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ ആരോപണങ്ങളാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

Adani Group

കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടുന്നു. സാധ്യമായ എല്ലാ നിയമസഹായങ്ങളും തേടും എന്നും അദാനി ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനങ്ങളുടെ അധികാരപരിധിയിലുടനീളവും സുതാര്യതയും നിയമവ്യവസ്ഥിതിയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഇക്കാര്യം ഉറപ്പുനല്‍കുന്നു എന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

നിയമം അനുസരിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്നും അതിനാല്‍ എല്ലാ നിയമങ്ങളും പൂര്‍ണ്ണമായും പാലിക്കാറുണ്ട് എന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം അദാനിയുടെ വാദങ്ങളെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങള്‍ അധികാരപരിധിയുടെ ദുരുപയോഗമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. നേരത്തെ അദാനിയെ അറസ്റ്റ് ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

അദാനിയുടെ ഇടപാടുകളില്‍ ജെപിസി അന്വേഷണം വേണം എന്നും രാഹുല്‍ പറഞ്ഞിരുന്നു. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗൗതം അദാനിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണം. അദാനി ഒരേസമയം അമേരിക്കന്‍ നിയമങ്ങളും ഇന്ത്യന്‍ നിയമങ്ങളും ലംഘിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് അദാനി സ്വതന്ത്രമായി പുറത്തിറങ്ങി നടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

വഞ്ചനയ്ക്കും തട്ടിപ്പിനും എതിരെയാണ് ഗൗതം അദാനിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ അമേരിക്കയില്‍ കേസെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കോടികളുടെ സൗരോര്‍ജ കരാറുകള്‍ നേടി എന്നാണ് ആരോപണം. കോഴ നല്‍കിയ വിവരം യുഎസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചുവെന്നും രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി എന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+