കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എ ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കും: അദിഥി സിങ് പാർട്ടിയില്‍ നിന്നും രാജിവെച്ചു

Google Oneindia Malayalam News

ദില്ലി: ബി ജെ പിയില്‍ ചേർന്ന് രണ്ട് മാസത്തിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ച് റായബറേലി എംഎല്‍എ അദിതി സിംഗ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്ന താന്‍ എം എല്‍ എ പദവിയും ഉപേക്ഷിക്കുന്നതായി അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനും ഉത്തർപ്രദേശ് നിയമസഭ സ്പീക്കർക്കും അയച്ച രണ്ട് രാജിക്കത്തുകളും അദിതി സിംഗ് പുറത്ത് വിട്ടിട്ടുണ്ട്.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ റായബറേലിയില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ അവർ മത്സരിക്കുകയും ചെയ്യും. ബി ജെ പിക്ക് ഇതുവരെ വിജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിലൊന്നു കൂടിയാണ് റായബറേലി. ആ ചരിത്രം ഇത്തവണ അദിതി സിങ്ങിലൂടെ തിരുത്താമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസിന് ശുഭ സൂചന: കൂട്ടത്തോടെ പാർട്ടിയിലേക്ക് മടങ്ങി മുന്‍ നേതാക്കള്‍പഞ്ചാബില്‍ കോണ്‍ഗ്രസിന് ശുഭ സൂചന: കൂട്ടത്തോടെ പാർട്ടിയിലേക്ക് മടങ്ങി മുന്‍ നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്

അതേസമയം അതിഥി സിങിന്റെ ഇപ്പോഴത്തെ ഈ രാജിക്കത്തിന് യാതൊരു പ്രസക്തിയും ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രണ്ട് മാസം മുന്നെ അവർ ബി ജെ പിയില്‍ ചേർന്ന്തോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്തായി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ അവർ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കട്ടെ. റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ അപ്പോള്‍ അവർക്കുള്ള മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കൂട്ടിച്ചേർക്കുന്നു.

ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍

വിമത എം എൽ എയായ അദിതി സിംഗ്

വിമത എം എൽ എയായ അദിതി സിംഗ് കഴിഞ്ഞ വർഷം നവംബറിൽ ബിജെപിയിൽ ചേരുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് പാർട്ടിയുടെയും നേതൃത്വത്തിന്റെയും കടുത്ത വിമർശകയായിരുന്നു. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ എം എൽ എയുമായ അഖിലേഷ് സിങ്ങിന്റെ മകളയ അദിതി സിങ്ങിന് 2017 ല്‍ പാർട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുയായിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം നിലനിർത്താനും അദിതി സിംഗിന് സാധിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ അധികം കഴിയാതെ

തിരഞ്ഞെടുപ്പ് കഴിഞ്ഞ അധികം കഴിയാതെ തന്നെ അദിതി സിങ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുകായിരുന്നു. പിന്നീട് പാർട്ടി നേതൃത്വത്തെ പലപ്പോഴും പരസ്യമായി വിമർശിച്ച സിങ് ബി ജെ പി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി തവണ അവർ നിയമസഭയില്‍ ബി ജെ പി സർക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. തുടക്കത്തില്‍ അനുനയ ശ്രമത്തിന് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

അതിനിടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. 41 പേരുടെ പട്ടികയാണ് പുതുതായി പുറത്ത് വിട്ടത്. ഇതില്‍ 16 പേർ സ്ത്രീകളാണ്. മീററ്റിലെ ഹസ്തിനപുരിൽ നിന്ന് അർച്ചന ഗൗതം, കിത്തോറിൽ ബബിത ഗുർജാർ എന്നിവർക്ക് പുറമെ, സിവാൽഖാസിൽ നിന്ന് ജഗദീഷ് ശർമ, സർധനയിൽ നിന്ന് സയീദ് റിയാനുദ്ദീൻ, മീററ്റ് സിറ്റിയിൽ നിന്ന് രഞ്ജൻ ശർമ, മീററ്റ് സൗത്തിൽ നിന്ന് നഫീസ് സൈഫി, മീററ്റ് കാന്റിൽ നിന്ന് അവനീഷ് കജ്‌ല എന്നിവരാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടം പിടിച്ച പ്രമുഖർ.

ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്

ഇന്ന് പ്രഖ്യാപിച്ചതില്‍ ആറുപേർ ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേതാണ്. നാമനിർദേശം സമർപ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കയേയാണ് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത്. അതേസമയം ഒന്നാംഘട്ടത്തില്‍ കോൺഗ്രസ് പുറത്തിറക്കിയ 125 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ 50 വനിതകൾക്ക് ടിക്കറ്റ് നൽകിയിരുന്നു.

Recommended Video

cmsvideo
UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam

English summary
Aditi Singh has officially resigned as a Congress member and MLA post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X