കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം നടത്തി താക്കറെ കുടുംബം; ചരിത്രം തിരുത്തി ആദിത്യ, ലക്ഷ്യം മുഖ്യമന്ത്രി പദം

Google Oneindia Malayalam News

മുംബൈ: ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം പ്രഖ്യാപിച്ച് ശിവസേന കുടുംബം. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മൂത്തമകന്‍ ആദിത്യ താക്കറെ മുംബൈയിലെ വോര്‍ലി നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഇക്കാര്യം ശിവസേന ഔദ്യോഗികമായി അറിയിച്ചു. ഇതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന താക്കറെ കുടുംബത്തിലെ ആദ്യത്തെ അംഗമായി 29കാരനായ ആദിത്യ താക്കറെ മാറി. മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ സുനില്‍ ഷിന്‍ഡേ ആദിത്യയ്ക്ക് വേണ്ടി സീറ്റ് നല്‍കാന്‍ തയ്യാറായതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നവരാത്രി ആഘോഷങ്ങൾക്ക് അഹിന്ദുക്കൾ വേണ്ട, ലൗ ജിഹാദിലേക്ക് നയിക്കും! തിട്ടൂരവുമായി ബജ്രംഗ് ദൾനവരാത്രി ആഘോഷങ്ങൾക്ക് അഹിന്ദുക്കൾ വേണ്ട, ലൗ ജിഹാദിലേക്ക് നയിക്കും! തിട്ടൂരവുമായി ബജ്രംഗ് ദൾ

സേനയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് വോര്‍ലി. അതിനാല്‍ ഇത് ആദിത്യയുടെ വിജയത്തെ എളുപ്പമാക്കുമെന്ന് മുന്‍ എന്‍സിപി നേതാവ് സച്ചിന്‍ ആഹിര്‍ പറഞ്ഞു. സച്ചിന്‍ അടുത്തിടെയാണ് എന്‍സിപി വിട്ട് ശിവസേനയിലേക്ക് ചേക്കേറിയത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുനില്‍ ഷിന്‍ഡെക്കെതിരെ അഹിര്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ബാല്‍താക്കറെ 1966 ശിവസേന സ്ഥാപിച്ച ശേഷം കുടുംബത്തിലെ ഒരു അംഗവും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുകയോ ഭരണഘടനാ പദവി വഹിക്കുകയോ ചെയ്തിട്ടില്ല. 2014 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ഉദ്ധവിന്റെ ബന്ധുവും മഹാരാഷ്ട്ര നവനിര്‍മാൺ സേന മേധാവിയുമായ രാജ് താക്കറെ അറിയിച്ചിരുന്നു. എന്നിരുന്നാലും, പിന്നീട് അദ്ദേഹം മനസ്സ് മാറ്റി. ആദിത്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, അധികാരത്തിൽ എത്തുന്ന കുടുംബത്തിലെ ആദ്യത്തെ അംഗമായിരിക്കും അദ്ദേഹം.

Aditya Thackeray

അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആദിത്യയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമായും ശിവസേന ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സേനയുടെ ഒരു പ്രവർത്തകനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിൽ എത്തിക്കുമെന്നത് താൻ അച്ഛന് കൊടുത്ത വാക്കാണെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവന ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.

നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി ഉന്നതര്‍ ആവര്‍ത്തിച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രസ്താവന. ജൂലൈയില്‍ ആദിത്യ സംസ്ഥാന വ്യാപകമായി 'ജന്‍ ആഷിര്‍വാദ് യാത്ര' നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്തുണ തേടുന്നതിനുമായിരുന്നു യാത്ര.

മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍

അതേസമയം, ഉദ്ധവ് താക്കറെ ഞായറാഴ്ച മറ്റ് സേന നേതാക്കള്‍ക്ക് എ-ബി ഫോം നല്‍കി. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരാളുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കുന്നതിനുള്ള നിര്‍ബന്ധിത രേഖയാണ് ഇത്. ജലവിഭവ സഹമന്ത്രി വിജയ് ശിവതാരെ (പൂനെ ജില്ലയിലെ സസ്വാദ്), മൃഗസംരക്ഷണ വകുപ്പ് അര്‍ജുന്‍ ഖോത്കര്‍ (ജല്‍ന, ജല്‍ന ജില്ല) എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗവും ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചില മുതിര്‍ന്ന സേന നേതാക്കളുണ്ട്. അവര്‍ തുടരണമോയെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

2014 ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിഭജന തര്‍ക്കത്തില്‍ ബിജെപിയും സേനയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. മത്സരിച്ച 260 സീറ്റുകളില്‍ 122 എണ്ണം ബിജെപി നേടിയപ്പോള്‍ 282 സീറ്റുകളില്‍ 63 എണ്ണം സേന നേടി. പിന്നീട് ഇരു പാര്‍ട്ടികളും കൈകോര്‍ത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചു.

English summary
Aditya Thackeray will contest from the Worli assembly constituency in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X