മുസ്ലീംങ്ങളുടെയും യോഗി സര്‍ക്കാര്‍! മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവും സമൂഹ വിവാഹ പദ്ധതിയും

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൗ: ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. യോഗി ആദിത്യനാഥിന്റേത് മുസ്ലീം വിരുദ്ധ സര്‍ക്കാരാണെന്ന് പ്രചരിപ്പിക്കുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മുസ്ലീംങ്ങളെ കൂടാതെ സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളിലെയും യുവതികളുടെ സമൂഹ വിവാഹം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്‌സിന്‍ റാസ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയിരിക്കുന്നത്.

yogiadityanath

ഉത്തര്‍പ്രദേശിലെ ആകെ ജനസംഖ്യയില്‍ ഇരുപത് ശതമാനവും മുസ്ലിംങ്ങളാണ്. മുസ്ലീം വിഭാഗത്തിന്റെയും മുസ്ലീം പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമൂഹ വിവാഹം നടത്തുന്നതിന് പുറമേ, ഓരോ പെണ്‍കുട്ടിക്കും 20000 രൂപ ധനസഹായവും സര്‍ക്കാര്‍ നല്‍കും. മുസ്ലീംങ്ങളെ കൂടാതെ മറ്റു ന്യൂനപക്ഷങ്ങളായ സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

English summary
Adityanath govt to hold mass weddings of poor Muslim girls.
Please Wait while comments are loading...