കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ജഡ്ജി 'സൗഹൃദം' വിട്ടു,നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണി,വക്കീല്‍ പിടിയില്‍

ഹൈദരാബാദിലെ ജൂനിയര്‍ സിവില്‍ ജഡ്ജിയായ സ്ത്രീയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതി.

Google Oneindia Malayalam News

ഹൈദരാബാദ്: വനിത ജഡ്ജിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വക്കീലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപൂരിലെ ഒരു സ്വകാര്യ കമ്പനിയുടെ ലീഗല്‍ അഡൈ്വസറായി ജോലി ചെയ്യുന്ന അഡ്വക്കേറ്റ് പി മഹേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഹൈദരാബാദിലെ ജൂനിയര്‍ സിവില്‍ ജഡ്ജിയായ സ്ത്രീയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പരാതി. ജഡ്ജിയുടെ ചിത്രങ്ങളും, കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചപ്പോഴാണ് ജഡ്ജി സംഭവമറിയുന്നത്. തുടര്‍ന്നാണ് ഹൈദരാബാദ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ഒരുമിച്ച് ജോലി ചെയ്തു...

ഒരുമിച്ച് ജോലി ചെയ്തു...

പരാതിക്കാരിയായ വനിതാ ജഡ്ജിയും വക്കീലും മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഇരുവരും സൗഹൃദവും അടുപ്പവുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ കോളുകളോട് സ്ത്രീ പ്രതികരിക്കാതായതോടെയാണ് മഹേഷ് ഇത്തരത്തില്‍ അപമാനിക്കാന്‍ തീരുമാനിച്ചത്.

ഭീഷണിപ്പെടുത്തി പണംതട്ടി...

ഭീഷണിപ്പെടുത്തി പണംതട്ടി...

പിന്നീട് ജഡ്ജിയായി ജോലി ലഭിച്ച സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് മഹേഷ് സ്ത്രീയെ ഭീഷണിപ്പെടുത്തിയിരുന്നു. നഗ്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് ജഡ്ജി പണം നല്‍കുകയും, ഇതുപയോഗിച്ച് പ്രതി കാര്‍ വാങ്ങിയതായും പോലീസ് അറിയിച്ചു.

വ്യാജ അക്കൗണ്ട്...

വ്യാജ അക്കൗണ്ട്...

എന്നാല്‍ ഇതിനുശേഷവും പ്രതി വനിതാ ജഡ്ജിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഫേസ്ബുക്കില്‍ ജഡ്ജിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചതായും പരാതിയില്‍ പറയുന്നു.

മോശപ്പെട്ട രീതിയില്‍...

മോശപ്പെട്ട രീതിയില്‍...

വ്യാജ അക്കൗണ്ടിലൂടെ വനിതാ ജഡ്ജിയുടെ ചിത്രങ്ങളും, കുട്ടികളുടെയടക്കമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പ്രതി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ നഗ്നഫോട്ടാകള്‍ പ്രചരിപ്പിച്ചിട്ടില്ല. മോശപ്പെട്ട രീതിയില്‍ കമന്റുകളും, തലക്കെട്ടുകളും കൊടുത്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജ അക്കൗണ്ടിലൂടെ മോശപ്പെട്ട രീതിയില്‍ പ്രചരിക്കുന്നതായി ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോഴാണ് വനിതാ ജഡ്ജി സംഭവമറിയുന്നത്. തുടര്‍ന്നാണ് വനിതാ ജഡ്ജി പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വക്കീലായ മഹേഷിനെ കസ്റ്റഡിയിലെടുത്തത്.

English summary
Advocate arrested for defaming woman judge on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X