കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പൂര്‍ത്തിയാക്കാത്ത എട്ട് വാഗ്ധാനങ്ങള്‍: നാല് വര്‍ഷകൊണ്ട് മോദി രാജ്യത്തിന് സമ്മാനിച്ചതെന്ത്?

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി സർക്കാരിന്റെ നാലാം വാർഷികം | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലെത്തിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി. മറ്റ് സര്‍ക്കാരുകളെ അപേക്ഷിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന് കുന്നോളം വാഗ്ദാനങ്ങളാണ് നല്‍കിയത്. ചരക്കുസേവന നികുതിയും പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ സര്‍‌ജിക്കല്‍ സ്ട്രൈക്കും മോദിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണെന്ന് പറയാതെ വയ്യ. എന്നാല്‍ വാക്കുകളില്‍ മാത്രം ഒതുങ്ങിപ്പോയ ചില വാഗ്ധാനങ്ങളും മോദി മുമ്പോട്ടുവച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം അവശേഷിക്കെ ബിജെപി റിപ്പോര്‍ട്ട് കാണിച്ച് അധികാരം പിടിച്ചെടുക്കുമെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വിലയിരുത്താമെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി പദത്തിലെത്തുന്നതിനായി മോദി നിരവധി വാഗ്ധാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചിട്ടുള്ളത്.

 തൊഴില്‍ അവസരങ്ങള്‍

തൊഴില്‍ അവസരങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. 22 ലക്ഷം തൊഴില്‍ അവസരങ്ങള്‍ 2018 ഫെബ്രുവരി വരെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇപിഎഫ്ഒയും നാഷണല്‍ സിസ്റ്റവും നല്‍കുന്ന കണക്കുകള്‍ പ്രകാരമാണിത്. ഇത് മോദി സര്‍ക്കാരിന് മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പദ്ധതി വഴിയും മറ്റ് സര്‍ക്കാര്‍ തസ്തികകള്‍ വഴിയും ഒമ്പത് കോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കവട വില്‍പ്പനയാണെന്ന മോദിയുടെ പ്രസ്താവന ഏറെ വാര്‍ത്തയായിരുന്നു.

 വിലക്കയറ്റം

വിലക്കയറ്റം

വിലക്കയറ്റം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മോദിയുടെ പ്രകടന പത്രികയിലെ വാഗ്ധാനങ്ങളില്‍ ഒന്ന്. കരിഞ്ചന്തകള്‍ ഇല്ലാതാക്കുന്നതിനായി പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്നും മോദി വാഗ്ധാനം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഇക്കാലം വരെയും പാലിക്കപ്പെട്ടിട്ടില്ല. ഇതിന് പുറമേ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. രാജ്യം ഇപ്പോള്‍ സാക്ഷിയാവുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍- ഡീസല്‍ വിലക്കാണ്.

 അടിസ്ഥാന ആവശ്യങ്ങള്‍

അടിസ്ഥാന ആവശ്യങ്ങള്‍

ബില്‍ഡിങ് ഇന്ത്യ എന്നപേരില്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വൈദ്യുതി, വെള്ളം, ശുചിമുറി, എന്നീ സൗകര്യങ്ങളുള്ള വീടുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും എന്നായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ വാഗ്ധാനങ്ങള്‍ കിട്ടാക്കനി മാത്രമായി തുടരുകയാണ്.

ബുള്ളറ്റ് ട്രെയിന്‍

ബുള്ളറ്റ് ട്രെയിന്‍


രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന വാഗ്ധാനവും ബിജെപിയാണ് മുന്നോട്ടുവച്ചത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയവും ദൂരവും ലാഭിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. ഒരുപാട് ഗുണങ്ങളുണ്ടെന്ന് കൊട്ടിഘോഷിച്ച പദ്ധതി ഇപ്പോഴും കട്ടപ്പുറത്ത് തുടരുകയാണ്.

അഴിമതി വിരുദ്ധ സര്‍ക്കാര്‍

അഴിമതി വിരുദ്ധ സര്‍ക്കാര്‍

വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കുമെന്ന മോദിയുടെ വാഗ്ധാനം വാക്ക് മാത്രമായി തുടരുകയാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചെത്തി ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം വീതെ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും വെള്ളത്തില്‍ വരച്ച വര മാത്രമായി അവശേഷിക്കുകയാണ്.

സ്ത്രീ സംവരണം

സ്ത്രീ സംവരണം


രാജ്യത്ത് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. 2010ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് രാജ്യസഭയില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കിയത്. എന്നാല്‍ ബില്‍ ലോക്സഭയില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. മൂന്നോളം പാര്‍ലമെന്റ് സെഷനുകളാണ് ബില്‍ പാസാക്കാതെ കടന്നുപോയത്.

കാര്‍ഷിക മേഖലയില്‍

കാര്‍ഷിക മേഖലയില്‍


കര്‍ഷകര്‍ക്ക് കുറഞ്ഞത് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം ലഭ്യമാക്കുമെന്ന് മോദി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. ഫാം ഇന്‍ഷുറന്‍സ്, നാഷണല്‍ ലാന്‍ഡ് പോളിസി എന്നിവ നടപ്പിലാക്കുമെന്നും ബിജെപി വാഗ്ധാനം നല്‍കിയിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലുള്ള കര്‍ഷകരും ദുരിതം അനുഭവിക്കുകയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിടുമെന്ന് കാണിച്ച് പ്രചാരണം നടത്തി നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അധികാരത്തിലേറിയ ബിജെപി ഒന്നുപോലും പാലിക്കപ്പെട്ടില്ല. അഗ്രി റെയില്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുമെന്നുള്ള വാഗ്ദാനവും പാര്‍ട്ടി മുന്നോട്ടുവച്ചിരുന്നു.

ലോക്പാല്‍ നിയമനം

ലോക്പാല്‍ നിയമനം

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ലോക് പാല്‍ നിയമനം പൂര്‍ത്തിയാക്കിയിട്ടില്ല. പ്രശ്നങ്ങള്‍ ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുമുണ്ട്.

English summary
In his four years as prime minister, Narendra Modi has taken many big-ticket decisions including demonetisation and surgical strikes against Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X