കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

47 വർഷത്തെ നിയമയുദ്ധം അവസാനിക്കുന്നു; സുബ്രഹ്മണ്യൻ സ്വാമിക്ക് ഐഐടി ശമ്പള കുടിശിക നൽകും

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി തന്റെ ശ്രദ്ധേയമായ നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നടന്ന നീണ്ട നാളത്തെ കോടതി നടപടികള്‍ക്ക് അവസാനമായിരിക്കയാണ് ഇപ്പോള്‍. ഐഐടി ദില്ലിയുമായി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശമ്പളവിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്വാമി ജയിച്ചിരിക്കുന്നത്.

1972 മുതല്‍ 1991 വരെയുള്ള കാലത്തെ ശമ്പളം നല്‍കാന്‍ ഐഐടിയോട് ആവശ്യപ്പെട്ടിരിക്കയാണ് കോടതി. 8 ശതമാനം പലിശ സഹിതം 40 മുതല്‍ 45 ലക്ഷം രൂപ വരെ സ്ഥാപനം സ്വാമിക്ക് നല്‍കണം. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ട്വിറ്റ് ചെയ്തിരുന്നു. 47 വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി ഐഐടി പരാജയപ്പെട്ടിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

swamy

തരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണംതരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണം

ദില്ലി ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും എന്താണ് ചെയ്യേണ്ടെതെന്ന് ബോര്‍ഡ് തീരുമാനിക്കുമെന്നും ഐഐടി ഡയറക്ടര്‍ വി രാമഗോപാല്‍ റാവു പറഞ്ഞു. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് ഐഐടിയില്‍ ഇക്കണോമിക്‌സ് പഠിപ്പിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. മൂന് വര്‍ഷക്കാലമായിരുന്നു ഈ അധ്യാപനം.

1969 മുതല്‍ 192 വരെ. ഐഐടിയിലെ ഭരണ സംവിധാനവുമായുള്ള ചേര്‍ച്ചക്കുറവിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പുറത്താക്കിയതെന്നായിരുന്നു സ്വാമിയുടെ വിശദീകരണം.

അക്കാദമിക് ലോകത്തെ എല്ലാ വക്രബുദ്ധിക്കാര്‍ക്കുമുള്ള പാഠമാണിതെന്നും 8 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ തനിക്ക് തന്റെ ശമ്പളം തിരികെ നല്‍കാന്‍ ഐഐടി ബാധ്യസ്ഥരാണെന്നും പറയുന്നു. 18 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ശമ്പളം തിരികെ ലഭിക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം. നീണ്ട 47 വര്‍ഷത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ വിജയം നേടിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
After 47 years BJP leader Subramanian Swamy wins the salary dispute with IIT Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X