• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യയിലേക്ക് ട്രെയിന്‍ യാത്രയുമായി പ്രിയങ്ക.... തീവ്ര ഹിന്ദുത്വവുമായി കോണ്‍ഗ്രസ്!!

cmsvideo
  അയോധ്യയിലേക്ക് ട്രെയിന്‍ യാത്രയുമായി പ്രിയങ്ക | Oneindia Malayalam

  ദില്ലി: കോണ്‍ഗ്രസ് യുപിയില്‍ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നിരയുടെ വോട്ടു ചോര്‍ത്തുമെന്ന് കരുതിയിരുന്ന പ്രിയങ്ക ഗാന്ധി പക്ഷേ ബിജെപിയുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പ്രിയങ്ക വാരണാസിയില്‍ നടത്തിയ ബോട്ടുയാത്ര ഇതിന്റെ തുടക്കമായിരുന്നു. ബിജെപി അവഗണിച്ച ഹിന്ദു വിഭാഗങ്ങളെ കൂട്ടുപിടിച്ചുള്ള ഒരു സഖ്യമാണ് പ്രിയങ്ക ലക്ഷ്യമിട്ടത്.

  ഇനി ബിജെപിയുടെ കോട്ടയിലേക്ക് കടന്നുള്ള പോരാട്ടത്തിനായി പ്രിയങ്ക തയ്യാറെടുക്കുന്നത്. ബിജെപി രാജ്യത്ത് വളരാന്‍ ഇടയായ അയോധ്യയിലേക്കാണ് പ്രിയങ്കയുടെ യാത്ര. നിരവധി ഹിന്ദു സന്ന്യാസിമാരും മഠങ്ങളും ഇവിടെയുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് കോണ്‍ഗ്രസ് നേതാക്കളെല്ലാവരും ഇത്തരം വഴി സ്വീകരിച്ചിരുന്നു. പ്രിയങ്ക വ്യത്യസ്തമായ രീതിയാണ് ഇതിനായി പരീക്ഷിക്കുന്നത്.

  ഗംഗയിലെ ബോട്ട് യാത്ര

  ഗംഗയിലെ ബോട്ട് യാത്ര

  യുപിയില്‍ ജനപ്രിയ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി പ്രിയങ്ക ആദ്യം ചെയ്ത കാര്യമായിരുന്നു പ്രയാഗ് രാജില്‍ നിന്ന് വാരണാസിയിലേക്കുള്ള ബോട്ടുയാത്ര. മൂന്ന് ദിവസം ഗംഗയിലൂടെയുള്ള ഈ യാത്ര വലിയ തരംഗമാണ് ഉണ്ടാക്കിയത്. തീരപ്രദേശ താമസിച്ചിരുന്ന ദരിദ്ര വിഭാഗങ്ങളെ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ കൃത്യമായി മനസ്സിലാക്കി കൊടുത്തത് പ്രിയങ്കയായിരുന്നു. ഇത്രയും കാലം ഈ വോട്ടര്‍മാര്‍ യുപിയിലെ ഒരു വോട്ടുബാങ്കിലും ഇടംപിടിച്ചിരുന്നില്ല.

   അടുത്ത നീക്കം ഇങ്ങനെ

  അടുത്ത നീക്കം ഇങ്ങനെ

  ബോട്ടുയാത്രയ്ക്ക് പിന്നാലെ അയോധ്യയിലേക്ക് റെയില്‍ യാത്രയാണ് പ്രിയങ്കയുടെ ഒരുക്കിയത്. അയോധ്യ തീവ്രഹിന്ദുത്വത്തിന് പേരുകേട്ട നഗരിയാണ്. അതിലുപരി ബാബറി മസ്ജിദ് സംബന്ധിച്ച കേസുകള്‍ ഇപ്പോഴും കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രിയങ്കയുടെ റെയില്‍ യാത്ര ബിജെപിയുടെ ബ്രാഹ്മണ-മുന്നോക്ക വോട്ടുകളെ പിളര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്.

   കോണ്‍ഗ്രസിന് പുത്തനുണര്‍വ്

  കോണ്‍ഗ്രസിന് പുത്തനുണര്‍വ്

  ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തീവ്രഹിന്ദുത്വം പ്രിയങ്ക പരീക്ഷിക്കാനൊരുങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് ഹിന്ദുക്കള്‍ക്കിടയില്‍ നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു. യുപിയില്‍ പ്രിയങ്ക ഇത് മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. മുസ്ലീം വോട്ടര്‍മാരില്‍ മാത്രം കേന്ദ്രീകരിച്ചുള്ളപ്രചാരണ രീതി ഗുണം ചെയ്യില്ലെന്ന് പ്രവര്‍ത്തകരെ പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

  കോണ്‍ഗ്രസിന്റെ ചരിത്രം

  കോണ്‍ഗ്രസിന്റെ ചരിത്രം

  പ്രിയങ്കയുടെ അയോധ്യ യാത്ര രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്നതാണ്. 1990ല്‍ രാജീവ് ഗാന്ധി അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരക്കുകളാല്‍ അത് സാധിച്ചിരുന്നില്ല. 2016ല്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അയോധ്യ സന്ദര്‍ശിച്ചിരുന്നു. ഇത് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. അയോധ്യയിലെ പ്രശസ്മായ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പത്തിലാണ്. പ്രിയങ്ക ഇവിടെ സന്ദര്‍ശിക്കും.

   ലക്ഷ്യം ഇങ്ങനെ

  ലക്ഷ്യം ഇങ്ങനെ

  പ്രിയങ്ക ലക്ഷ്യമിടുന്നത് അയോധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തിലെ വിജയമാണ്. അതിനായുള്ള ഗെയിം പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിയുടെ കോട്ടയില്‍ തീവ്ര ഹിന്ദുത്വ നിലപാടുള്ള നേതാക്കളെ പ്രിയങ്ക കളത്തില്‍ ഇറക്കും. ഇവിടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍മല്‍ കത്രിയാണ് സ്ഥാനാര്‍ത്ഥി. ഫൈസാബാദ് പിടിച്ചാല്‍ അത് കോണ്‍ഗ്രസിനെ കിഴക്കന്‍ യുപിയില്‍ ശക്തിപ്പെടുത്തും. എല്ലാ വിഭാഗങ്ങളും ശക്തമായ മണ്ഡലമാണിത്.

   യാത്ര എവിടെ നിന്ന്

  യാത്ര എവിടെ നിന്ന്

  മാര്‍ച്ച് 26ന് വൈകീട്ട് 7.15നാണ് യാത്ര തുടങ്ങുന്നത്. ദില്ലിയില്‍ നിന്ന് കൈഫിയത്ത് എക്‌സ്പ്രസില്‍ നിന്ന് ഫൈസാബാദിലേക്ക് യാത്ര തിരിക്കും. മാര്‍ച്ച് 27ന് പുലര്‍ച്ചെ 5.30ന് പ്രിയങ്ക ഫൈസാബാദിലെത്തും. വിശ്രമത്തിന് ശേഷം ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കും. ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് ഇത്. യുപിയില്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക അയോധ്യയിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. പൂജകള്‍ക്ക് ശേഷം രാവിലെ പത്ത് മണിയോടെ വിവിധ മേഖലകളില്‍ പര്യടനവും പ്രചാരണവും നടത്തും.

   വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച

  വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച

  അയോധ്യയില്‍ ഗ്രാമസഭകളില്‍ പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. റീഡ്ഗഞ്ചിലാണ് ഗ്രാമസഭ നടക്കുന്നത്. ഗുല്‍ഷന്‍ ബിന്ദു കിന്നാരാണ് സഭ നടത്തുന്നത്. ദേവാ ഇന്റര്‍ കോളേജിലാണ് വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കുക. ജില്ലാ പഞ്ചായത്ത് അംഗം നടത്തുന്ന ഗ്രാമസഭകളിലും പ്രിയങ്ക പങ്കെടുക്കും. വൈകീട്ടാണ് മടക്കം. തുടര്‍ന്ന് അമേഠിയിലേക്ക് മടങ്ങും. രണ്ട് ദിവസം അമേഠി, റായ്ബറേലി, ബാരബങ്കി എന്നിവിടങ്ങളിലാണ് പ്രചാരണം.

  രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ലീക്കാക്കിയത് ഉമ്മന്‍ ചാണ്ടി, പ്രതിക്കൂട്ടിലാക്കി നേതാക്കള്‍

  English summary
  after boat priyanka gandhi to visit ayodhya by train on mar 27
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X