Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് വിഭാ​ഗക്കാർ ഉത്സവം ആഘോഷിച്ചതിന് പിന്നാലെ വെല്ലൂരിൽ ക്ഷേത്രം സവർണവിഭാ​​​ഗം തകർത്തു

വെല്ലൂർ: തമിഴ്നാട്ടിൽ കെവി കുപ്പം താലൂക്കിലെ ഗെമ്മൻകുപ്പം ഗ്രാമത്തിന് സമീപമുള്ള കാളിയമ്മൻ ക്ഷേത്രം സവർണ ജാതി വിഭാ​ഗം അടിച്ചമർത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ ആദി മാസ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ഗ്രാമത്തിലെ ദളിതർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി. ഒരാഴ്‌ചയിലേറെ കാലതാമസത്തിനൊടുവിൽ ജാതി ഹിന്ദു സമുദായത്തിലെ ഒരാൾക്കെതിരെ എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കെവി കുപ്പം പോലീസ് കേസെടുത്തു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന ക്രമസമാധാന യോഗത്തിലെ വിശദമായ ചർച്ചകളെ തുടർന്ന് ഓഗസ്റ്റ് 14 ന് എഫ്ഐആർ ഫയൽ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗ്രാമത്തിലെ ജനസംഖ്യയുടെ 50% വരുന്ന ദളിതർ വളരെക്കാലമായി ഈ ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നു. കാലക്രമേണ മറ്റ് ജാതിക്കാർ ക്ഷേത്രത്തിൽ ആരാധന തുടങ്ങിയെന്നും എന്നാൽ ദളിതർക്കെതിരായ വിവേചനം സമീപ വർഷങ്ങളിൽ വർധിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകിയ എസ് നവീൻ കുമാർ ചൂണ്ടിക്കാട്ടി. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

bell

ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പോറമ്പോക്ക് ഭൂമിയിലെ തുറസ്സായ സ്ഥലത്താണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതിന് ചുറ്റും ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തങ്ങൾ സംഭാവന നൽകിയതായി ദളിതർ പറയുന്നുണ്ട്. പുതിയ കെട്ടിടത്തിൻ്റെ ചടങ്ങുകൾക്ക് പോലും തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും നവീൻ കുമാർ ആരോപിച്ചും.

ഗ്രാമത്തിലെ സവർണ വിഭാ​ഗത്തിൽ വണ്ണിയർ, യാദവർ, ചെട്ടിയാർ, നായിഡു എന്നിവർ ഉൾപ്പെടുന്നു. ആഗസ്ത് 2 ന് നടക്കുന്ന ആടി മാസ ആഘോഷങ്ങളിൽ നിന്ന് ദളിതരോട് വിട്ടുനിൽക്കാൻ വ്യക്തമായി പറഞ്ഞതായി നവീൻ കുമാർ പറഞ്ഞു. എഫ്ഐആറിൽ പേരുള്ള ഡി ലോഗനാഥൻ, കാളിയമ്മൻ തനിക്ക് സ്വപ്നത്തിൽ ഉപദേശം നൽകിയതായി ഗ്രാമവാസികളോട് പറഞ്ഞു. ദളിതരെ അകറ്റി നിർത്താനാണ് പറഞ്ഞതെന്നാണ് പറയുന്നത്.

തങ്ങളെ ഒഴിവാക്കിയതിനെ തുടർന്ന് ദളിത് സമുദായാംഗങ്ങൾ പോലീസിൽ പരാതി നൽകി. കെവി കുപ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ സവർണവിവഭാ​ഗം വിവേചനപരമായ പ്രസ്താവനകൾ നടത്തി. ആഗസ്ത് 2 ന്, എതിർപ്പ് അവഗണിച്ച് ദളിതർ കാളിയമ്മൻ ക്ഷേത്രത്തിൽ പൊങ്കൽ പാകം ചെയ്ത് ആഘോഷിച്ചപ്പോൾ സവർണ്ണർ പരിപാടി ബഹിഷ്കരിച്ചു.

ആഗസ്ത് 6 ന്, സ്ഥലത്ത് പോലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും,ചിലര്‌ മണ്ണുമാന്തി ഉപയോഗിച്ച് ക്ഷേത്രം പൊളിച്ച് വിഗ്രഹം നീക്കം ചെയ്തു. അന്നത്തെ അധികാരപരിധിയിലുള്ള ഡിഎസ്പി രവിചന്ദ്രൻ്റെ പിന്തുണയോടെയാണ് ഈ പൊളിക്കൽ നടന്നതെന്ന് ദളിതർ ആരോപിച്ചു. എന്നാൽ രവിചന്ദ്രൻ ഈ ആരോപണങ്ങൾ നിഷേധിച്ചു, റവന്യൂ ഉദ്യോഗസ്ഥരാണ് ഇപ്പോൾ കേസ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു.

ദളിതർ അവിടെ ആരാധന നടത്തുന്നതിനോട് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നും, എന്നാൽ ഒരുമിച്ച് ഉത്സവങ്ങൾ ആഘോഷിക്കാൻ തയ്യാറല്ലന്നുമാണ് ഒരു വിഭാ​ഗം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+