ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍, 70 ലക്ഷം, റെയ്ഡില്‍ തേജസ്വിയില്‍ നിന്ന് പിടിച്ചെടുത്തത് ഇക്കാര്യങ്ങള്‍
24 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. എന്‍സിആര്‍, പട്‌ന, റാഞ്ചി, മുംബൈ, എന്നിവിടങ്ങളില്‍ കൂടാതെ, ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ ദില്ലിയിലെ വസതി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച്ച റെയ്ഡ് നടന്നത്.

ദില്ലി: തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീട്ടില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പണവും ആഭരണങ്ങളുമെല്ലാം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. 70 ലക്ഷം രൂപ, ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍, 540 ഗ്രാം വരുന്ന സ്വര്‍ണക്കട്ടി, 900 യുഎസ് ഡോളര്‍ അടക്കം വരുന്ന വിദേശ കറന്‍സികള്‍ എന്നിവ പിടിച്ചെടുത്തവയില്‍ വരും.
തേജസ്വിയുടെയും, സഹോദരിമാരുടെയും വീട്ടില്‍ നിന്നാണ് ഇവയെല്ലാം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു റെയ്ഡ്. ഇന്ന് തേജസ്വിയോട് ചോദ്യം ചെയ്യലിനായി ഹാജരാവാനും ഇഡി ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നല്‍കുന്നതിനായി ഭൂമി വാങ്ങിയെന്ന അഴിമതി കേസിലാണ് തേജസ്വിക്കെതിരെ അടക്കം അന്വേഷണം നടക്കുന്നത്.
24 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. എന്‍സിആര്‍, പട്‌ന, റാഞ്ചി, മുംബൈ, എന്നിവിടങ്ങളില്‍ കൂടാതെ, ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ ദില്ലിയിലെ വസതി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച്ച റെയ്ഡ് നടന്നത്.

തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീട്ടിലും, മുന്‍ ആര്‍ജെഡി എംഎല്‍എ അബു ദോജനയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അബു ദോജന, ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ്.
എസ്പി നേതാവ് ജിതേന്ദ്ര യാദവിന്റെ ഗാസിയാബാദിലുള്ള വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രാഗിണിയെ വിവാഹം ചെയ്തത് ജിതേന്ദ്ര യാദവാണ്.
ദില്ലിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലും റെയ്ഡ് നടത്തിയതായിട്ടാണ് ഇഡി സൂചിപ്പിക്കുന്നത്. ആ സമയം തേജസ്വി യാദവും ഇവിടെയുണ്ടായിരുന്നു. ഈ വീട് എകെ ഇന്‍ഫോസിസ്റ്റംസിന്റെ പേരിലുള്ളതാണ്. ഈ കമ്പനിയാണ് ആരോപണം നേരിടുന്നത്.
റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഇവര്‍ എകെ ഇന്‍ഫോസിസ്റ്റംസിന് ഭൂമി കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. ഈ കമ്പനിയുടെ പേരിലുള്ള വീട്ടിലാണ് തേജസ്വിയോ, ലാലു പ്രസാദ് യാദവോ താമസിക്കുന്നതെന്നാണ് ഇഡി നല്‍കുന്ന സൂചന.
ഇതില്‍ നാല് പ്ലോട്ടുകള്‍ മെറിഡിയന്‍ കണ്‍സ്ട്രക്ഷന്‍സിന് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനി ആര്‍ജെഡി എംഎല്‍എ അബു ദോജനയുടെ പേരിലുള്ളതാണ്.
നേരത്തെ സിബിഐ ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ റെയ്ഡ് വന്നത്. തേജസ്വിയോട് മാര്‍ച്ച് നാലിന് ഹാജാരാവാനായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഹാജരായിരുന്നില്ല.
പകരം ഇന്ന് ഹാജരാവാനായിരുന്നു ആവശ്യം. അതേസമയം ഇന്നും തേജസ്വി ഹാജരാവില്ല. ഭാര്യയുടെ ആരോഗ്യ സ്ഥിതി മോശമായതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ റെയ്ഡിന് പിന്നാലെ തേജസ്വിയുടെ ഭാര്യയെ ദില്ലിയിലെ ആശപുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഗര്‍ഭിണിയാണ്.
പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് രക്തസമ്മര്‍ദ നിരക്കിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഇവര്‍ തല കറങ്ങി വീണിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications