ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

കര്‍ണാടക എംഎല്‍എമാര്‍ക്ക് കേരളത്തിലേക്ക് ക്ഷണം: ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി കേരള ടൂറിസം

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നാടകീയ മത്സരത്തിനിടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കെടിഡിസി. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും 112 മാജിക് നമ്പറിലെത്താന്‍ കഴിയാതായതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ കേരളത്തിലെ റിസോര്‍ട്ടിലേക്ക് ക്ഷണിച്ച് കേരളം ടൂറിസത്തിന്റെ ട്വീറ്റ് പുറത്തുവന്നത്.

  കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന്റെ ക്രമവിരുദ്ധമായ സാഹചര്യത്തില്‍ നിന്ന് എല്ലാ എംഎല്‍എമാരെയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേയ്ക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ട്വീറ്റ് സോഷ്യല്‍ മീഡി പ്ലാറ്റ് ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പതിനായിരത്തോളം ലൈക്കുകളും ആറായിരം റീട്വീറ്റുകളും ലഭിച്ച ട്വീറ്റാണ് കേരള ടൂറിസം ‍ഡിലീറ്റ് ചെയ്തത്.

  keralatourism

  കര്‍ണാടകത്തില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ബിജെപിയും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് ട്വീറ്റ് പുറത്തുവരുന്നത്. 112 എന്ന മാജിക് നമ്പറിലെത്താന്‍ ബിജെപിക്കോ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യ സാധ്യതകള്‍ പാടേ തള്ളിക്കളഞ്ഞ കോണ്‍ഗ്രസും ബിജെപിയും ജനതാദളിന്റെ പിന്തുണ തേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയ ജെഡിഎസിന് മികച്ച പ്രതീക്ഷയാണ് കോണ്‍ഗ്രസ് നല്‍കിയത്. കോണ്‍ഗ്രസ്- ജനതാദള്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രി പദം മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ എച്ച്‍ഡി കുമാരസ്വാമിയ്ക്ക് നല്‍കുമെന്ന് ധാരണയിലെത്തിയിരുന്നു. ഉപമുഖ്യമന്ത്രി പദമാണ് ഇതോടെ കോണ്‍ഗ്രസിന് ലഭിക്കുക. എന്നാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചാക്കിട്ടുപിടുത്തം ആരംഭിച്ചതോടെ ആര് അധികാരത്തിലെത്തുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

  തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഉടലെടുത്ത പ്രതിസന്ധികളോടെ അണ്ണാ ഡിഎംകെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനെ ആക്ഷേപിച്ചുകൊണ്ടാണ് കേരള ടൂറിസത്തിന്റെ ട്വീറ്റ്. വിമതനായ ഒ പനീര്‍ശെല്‍വത്തിനൊപ്പം എംഎല്‍എമാര്‍ ചേരുന്നത് തടയുന്നതിന് വേണ്ടിയാണ് ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല 120 എംഎല്‍എമാരെ ചെന്നൈയ്ക്ക് പുറത്തെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചത്.

  English summary
  A light-hearted dig from neighbouring Kerala referring to the "rough and tumble" of the Karnataka verdict amused many on Twitter. A tweet by Kerala tourism, which has now been deleted

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more