കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിമതര്‍!! കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം... ഇത്തവണ ചോദ്യം സച്ചിന്‍ പൈലറ്റിന്

Google Oneindia Malayalam News

ജയ്പൂര്‍: പഞ്ചാബിലെ തര്‍ക്കം നേതൃ മാറ്റത്തോടെ ഏറെകുറെ പരിഹരിച്ചിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. അടുത്ത സംസ്ഥാനത്ത് വിവാദം തലപൊക്കി. രാജസ്ഥാനിലാണ് പുതിയ വിവാദം. ഹൈക്കമാന്റിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

നേരത്തെ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് കരുതിയ ഘട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍ കാരണം തിരിച്ചെത്തിയ പ്രമുഖ നേതാവാണ് സച്ചിന്‍ പൈലറ്റ്. തൊട്ടടുത്ത സംസ്ഥാനമായ ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചതാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

'ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം''ഷറഫിന്റെ വീഡിയോ കോള്‍ വന്നു; വിതുമ്പിക്കരയുന്ന മമ്മൂക്കയെ ആണ് കണ്ടത്... സൗഹൃദത്തിന്റെ ആഴം'

1

രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ പിസിസി ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മയാണ് ഇന്ന് വീണ്ടും ആവശ്യം ശക്തമാക്കിയത്. സച്ചിന്‍ പൈലറ്റിന്റെ കഠിന പരിശ്രമത്തിന്റെ ഫലമാണ് കോണ്‍ഗ്രസിന് അധികാരം കിട്ടിയതെന്നും അതുകൊണ്ട് ഇനി അദ്ദേഹം മുഖ്യമന്ത്രിയാകട്ടെ എന്നുമാണ് ശര്‍മയുടെ ആവശ്യം.

2

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നവരും സച്ചിന്‍ പൈലറ്റിനെ പിന്തുണയ്്ക്കുന്നവരുമായ ഗ്രൂപ്പുകളാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലുള്ളത്. ഈ രണ്ട് ഗ്രൂപ്പിലും പെടാത്ത കോണ്‍ഗ്രസ് നേതാക്കളും രാജസ്ഥാനിലുണ്ട്. അവര്‍ അപ്രധാന സ്ഥാനങ്ങളില്‍ തുടരുന്നു. അതേസമയം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.

3

പഞ്ചാബില്‍ മാത്രമല്ല, രാജസ്ഥാനിലും നേതൃത്വം മാറണം. പൈലറ്റിന്റെ ശ്രമഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിയാകാനുള്ള അവസരം ഹൈക്കമാന്റ് ഒരുക്കണം. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമാകുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മ പറയുന്നു.

4

മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസില്‍ കലഹം നിലനിന്നിരുന്നത്. ഇതില്‍ പഞ്ചാബ് ഏറെകുറെ പരിഹരിച്ചു എന്ന് പറയാം. നാല് മാസം കഴിഞ്ഞാല്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് പഞ്ചാബിന് ഹൈക്കമാന്റ് പ്രത്യേക പരിഗണന നല്‍കാന്‍ കാരണം. സിഖ്, ദളിത് സമുദായങ്ങളെ കൂടെ നിര്‍ത്തിയുള്ള നീക്കങ്ങളാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് പയറ്റുന്നത്.

ബിജെപിക്ക് കെണിയൊരുക്കി ശിവകുമാര്‍; മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസിലേക്ക്, വെളിപ്പെടുത്തല്‍ ഇങ്ങനെബിജെപിക്ക് കെണിയൊരുക്കി ശിവകുമാര്‍; മുതിര്‍ന്ന മന്ത്രി കോണ്‍ഗ്രസിലേക്ക്, വെളിപ്പെടുത്തല്‍ ഇങ്ങനെ

5

രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാര്‍ പദവി ഒഴിയാന്‍ തയ്യാറല്ല എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ടും ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലും ജനകീയരാണ്. അതുകൊണ്ടുതന്നെ ഇവര്‍ എന്തിന് മാറണം എന്ന് ചോദിക്കുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള മാറ്റമാണ് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

6

അതേസമയം, പഞ്ചാബില്‍ ശക്തനായ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റാന്‍ കോണ്‍ഗ്രസ് കാണിച്ച ധൈര്യം അശോക് ഗെഹ്ലോട്ടിനും ബാഗേലിനുമുള്ള മുന്നറിയിപ്പാണ്. ഹൈക്കമാന്റ് തീരുമാനം കടുപ്പിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. രാജസ്ഥാനില്‍ സര്‍ക്കാരിലും സംഘഠനാ തലത്തിലും വൈകാതെ അഴിച്ചുപണി വരുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

മന്ത്രിസഭ വികസിപ്പിക്കാനാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനഃസംഘടിപ്പിക്കുക. കൂടാതെ സംഘടനാ തലത്തിലും പൈലറ്റ് പക്ഷത്തെ പരിഗണിക്കും. കോര്‍പറേഷന്‍-ബോര്‍ഡ് പദവിയിലേക്കും സച്ചിന്‍ പൈലറ്റുമായി അടുപ്പമുള്ളവരെ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. അശോക് ഗെഹ്ലോട്ടിന് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നുണ്ട്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയാല്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അജയ് മാക്കന്‍ പറഞ്ഞു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
After Punjab, Rajasthan Congress Leaders Want Head Change in Government For Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X