കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവിനെതിരായ സിബിഐ നീക്കം ബിജെപിയുടെ പ്രതികാര നടപടിയെന്ന് കപില്‍ സിബല്‍

Google Oneindia Malayalam News

ദില്ലി: അനധികൃത മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ സിബിഐ നടത്തുന്നത് ബിജെപിയുടെ പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തങ്ങള്‍ക്കെതിരായി രംഗത്ത് വരുന്നവരെ ബിജെപി ഭരണസംവിധാനങ്ങല്‍ ഉപയോഗിച്ച് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് അഖിലേഷിനെതിരെ സിബിഐ രംഗത്ത് വരുന്നത്. ഇത് ബിജെപിയുടെ പതിവ് രീതിയാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. അനധികൃത മണല്‍ ഖനന കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ അഖിലേഷ് യാദവിനെ സിബിഐ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.

kapil-sibal

മുഖ്യമന്ത്രിയായിരിക്കെ 2012 മുതല്‍ 2013 ജൂണ്‍വരെ ഖനന വകുപ്പിന്റെ അധിക ചുമതല അഖിലേഷ് യാദവ് വഹിച്ചിരുന്ന.2012-17 കാലയളവില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഖനന വകുപ്പിന്റെ ചുമതല വഹിച്ച എല്ലാവരുടേയും പങ്ക് അന്വേഷിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. നിശ്ചിതകാലയളവിലേക്ക് ഖനനം നിരോധിച്ച സമയത്തും നിയമത്തെ മറികടന്ന് ഖനനാനുമതി നല്‍കി എന്നാണ് ആരോപണം.

English summary
After reports of SP-BSP alliance, BJP conducted raids against Akhilesh, says Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X