രാമക്ഷേത്ര നിര്‍മാണത്തിന് സുന്നികളും സഹകരിക്കുമെന്ന് മന്ത്രി; ഷിയാക്കള്‍ നേരത്തെ പിന്തുണച്ചു

  • Written By:
Subscribe to Oneindia Malayalam

താനെ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സുന്നികള്‍ കൂടി പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നേരത്തെ ഷിയാക്കള്‍ ക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നല്‍കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. താനെയില്‍ 25ാം രാഷ്ട്രീയ കവി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗിരിരാജ് സിങ്.

Gy8wd0xm

ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. സുന്നികള്‍ കൂടി പിന്തുണ തരികയാണെങ്കില്‍ എല്ലാം ശുഭമാകുമെന്നും ഷിയാക്കള്‍ നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.

വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ പരിഹാരശ്രമവുമായി കഴിഞ്ഞ നവംബറില്‍ ഉത്തര്‍ പ്രദേശ് ഷയാ വഖഫ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. രാമക്ഷേത്രം അയോധ്യയിലും മസ്ജിദ് ലഖ്‌നോവിലും പണിയട്ടെ എന്നായിരുന്നു അവര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണ്. ജനസംഖ്യ നിയന്ത്രിക്കണം. രാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ജനസംഖ്യാവര്‍ധനവ്. ജനനനിയന്ത്രണ നടപടികള്‍ വിജയം കാണുന്നില്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് കാലത്തും അതായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ പ്രതിപക്ഷ നീക്കം പ്രതിരോധിച്ചുവെന്നും ഗിരിരാജ് സിങ് പറഞ്ഞു.

English summary
After Shias, hope Sunnis too will back Ram Temple in Ayodhya: Giriraj Singh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്