പുല്‍വാമ ആക്രമണം; പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായി മോദി
അഹമ്മദാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്‌താന്‍ തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്ന് തെളിഞ്ഞതോടെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ എല്ലാം പൊള്ളയാണെന്നു തെളിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. തങ്ങളാണ് പുല്‍വാമ ആക്രമണത്തിന് പിന്നിലെന്ന് പാക്കിസ്ഥാന്‍ തുറന്ന് സമ്മതിച്ചിരിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജങ്ങളെയോര്‍ത്ത് രാജ്യം മുഴുവന്‍ വേദനിക്കുമ്പോള്‍ ചിലര്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായിരുന്നു. പുല്‍വാമ ആക്രമണത്തിനു ശേഷം പ്രതിപക്ഷം ഉന്നയിച്ച വ്യാജ ആരേപണങ്ങള്‍ രാജ്യം ഒരിക്കലും മറിക്കില്ല. സ്വാര്‍ഥതയും അധികാര മോഹവും മാത്രമായിരുന്നു ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നും മോദി ആരോപിച്ചു.
പാക്കിസ്‌താന്‍ ഭീകരാക്രമണണത്തിന്റെ ഉത്തരവാദിത്തം തുറന്ന് സമ്മതിച്ചതോടെ ഇത്തരം ആരോപണങ്ങളുന്നയിച്ചവരുടെ ശരിയായ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടപ്പെട്ടതായും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാംജന്‍മദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി വല്ലഭായിപ്പട്ടേല്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിയതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.
പുല്‍വാമ ആക്രമണത്തിന് ശേഷം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വലിയ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഭരണപകഷത്തിന്റെ വീഴ്‌ച്ചയായാണ് പുല്‍വാമ ആക്രമണത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഇന്റലിജന്‍സ് വിഭാാഗത്തിന്റെ വലിയ പരാജയമായും ആക്രമണത്തെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസമാണ് പാക്കിസ്‌താനാണ് പുല്‍വാമ ആക്രമണത്തിനു പിന്നിലെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്‌താനിലെ മന്ത്രിയുടെ പ്രസ്‌താവന പുറത്ത് വരുന്നത്.
പാക്കിസ്‌താന്റെ ശാസ്‌ത്ര സാങ്കേതിക മന്ത്രിയായ ഫവാദ് ചൗധരി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ആക്രമത്തിനു പിന്നില്‍ പാക്കിസ്‌താനാണന്ന് വെളിപ്പെടുത്തിയത്. പാക്കിസ്‌താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനു കീഴില്‍ രാജ്യം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു ഇന്ത്യക്കെതിരെ നടത്തിയ പുല്‍മാവ ആക്രമണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദി പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന്‌ജമ്മു കാശ്‌മീരില്‍ നടന്ന പുല്‍വാമ ആക്രണത്തില്‍ 40 സി ആര്‍ പി എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ലെതപ്പോറ ജില്ലയിലൂടെ കടന്നു പോയ സി ആര്‍ പിഫ് വാഹന വ്യഹത്തിലേക്ക് ബോംബു ഘടിപ്പിച്ച വാഹനവുമായി ഭീകരര്‍ പാഞ്ഞു കയറുകയായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്‌താനാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്വഷണം നടത്തിയ ഇന്റലിജന്‍സും ഇതേ അഭിപ്രായമാണ് പങ്കു വെച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെയാണ് മറുപടിയെന്നോണം ഇന്ത്യ പാക്ക്‌സ്‌താന്‍ അതിര്‍ത്തി കടന്നു ബാല്‍ക്കോട്ടിലെ ഭീകരതാവളം ആക്രമിച്ചത്. പുല്‍വാമ ആക്രമമണത്തിനു പിറകെ ഇന്ത്യയും പാക്കിസ്‌താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയില്‍ വിള്ളല്‍ സംഭവിച്ചു.