Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചു: കങ്കണയുടെ വിവാദ ട്വീറ്റുകൾ നീക്കി ട്വിറ്റർ, ശുദ്ധികലശത്തിന് ട്വിറ്റർ

മുംബൈ: വിവാദങ്ങൾ ബോളിവുഡ് താരം കങ്കണ റണൌട്ടിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. കർഷക സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ പോപ്പ് താരം റിഹാനയെ വിമർശിച്ച് കങ്കണ രംഗത്തെത്തിയതിന് പിന്നാലെ ട്വിറ്റർ വിവാദ ട്വീറ്റുകൾ നീക്കിയിട്ടുള്ളത്. ട്വിറ്ററിന്റെ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിലാണ് കങ്കണയുടെ ട്വീറ്റുകളെല്ലാം നീക്കം ചെയ്തിട്ടുള്ളത്. നേരത്തെയും കങ്കണയുടെ വിവാദ ട്വീറ്റുകൾ കമ്പനി നീക്കിയിരുന്നു.

ട്വീറ്റ് വിവാദം

ട്വീറ്റ് വിവാദം


പോപ്പ് താരം റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗായകനും നടനുമായ ദിൽജിത്ത് ദൊസാഞ്ചിനെ ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിനും ട്വിറ്റർ സാക്ഷിയായിരുന്നു. സമരം ചെയ്യുന്ന കർഷകരെല്ലാം ഭീകരരാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാമാണ് വിവാദങ്ങൾക്കാധാരം. ഈ ൾക്ക് ശേഷമാണ് റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റ് പുറത്തുവരുന്നത്.

 കങ്കണയ്ക്ക് മറുപടി

കങ്കണയ്ക്ക് മറുപടി

റിഹാനയുടേതായി പുറത്തിറങ്ങിയ പുതിയ മ്യൂസിക് ആൽബത്തെ അഭിനന്ദിച്ച് ദിൽജിത്ത് ഇട്ട പോസ്റ്റിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. ഇതെല്ലാം പണത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണെന്ന് വിശേഷിപ്പിച്ച കങ്കണ ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ എത്ര മാസം എടുത്തുവെന്ന തരത്തിലുള്ള ചോദ്യങ്ങളും ദിൽജിത്തിനോട് ഉന്നയിച്ചിരുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞു തരേണ്ടതില്ലെന്നാണ് ദിൽജിത്ത് മറുപടി നൽകിയത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന്റെ പിറ്റേ ദിവസമാണ് മ്യൂസിക് ആൽബം പുറത്തിറങ്ങിയത്.

 ചട്ടലംഘനം

ചട്ടലംഘനം

"ഞങ്ങളുടെ എൻഫോഴ്‌സ്‌മെന്റ് ഓപ്ഷനുകൾക്ക് അനുസൃതമല്ലാതെ ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ ഞങ്ങൾ നടപടി സ്വീകരിച്ചുവെന്നാണ് കങ്കണയുടെ ട്വീറ്റുകൾ നീക്കിയതിനെക്കുറിച്ച് ട്വിറ്ററിന്റെ പ്രതികരണം. പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തെൻബർഗിനെ അധിക്ഷേപിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

 ഹാഷ് ടാഗ് ക്യാമ്പെയിൻ

ഹാഷ് ടാഗ് ക്യാമ്പെയിൻ

'കർഷക വംശഹത്യ' ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നതിനും റീ ട്വീറ്റ് ചെയ്യുന്നതിനോ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് "വ്യാജവും ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകൾ ചെയ്തതുമായ 250 ലധികം ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി നീക്കം ചെയ്തിരുന്നു. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല; ഇത് ക്രമസമാധാനത്തിന് ഭീഷണിയാണെന്നും സർക്കാരും ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
    Taapse Pannu's reply to Sachin Tendulkar
    ട്വീറ്റിന് മറുപടി

    ട്വീറ്റിന് മറുപടി

    കങ്കണ റണൌട്ടിനെ രണ്ടാം തരം വ്യക്തിയെന്ന് വിശേഷിപ്പിച്ച തപ്സി പന്നു നടിയെ മന്ദബുദ്ധിയെന്നും അന്യരുടെ ചെലവിൽ ജീവിക്കുന്നവരാണെന്നും വിശേഷിപ്പിച്ചിരുന്നു. കങ്കണയുടെ ചില വിവാദ ട്വീറ്റുകൾക്കുള്ള മറുപടിയായാണ് തപ്സി പന്നുവിന്റെ ട്വീറ്റുകൾ പുറത്തുവരുന്നത്. എന്നാൽ ഇവയെല്ലാം ആരുടെയെങ്കിലും ഡിഎൻഎയുടെ അടിസ്ഥാനമാണോ? ആർഎൻഎ അല്ലെങ്കിൽ പ്ലേറ്റ് ലെറ്റുകൾ പോലും വിഷലിപ്തമാണെന്നും തപ്സി പന്നു ചൂണ്ടിക്കാണിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+