കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ്; പ്രായപരിധി ഉയർത്തിയത് നിരവധി യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി ഉയർത്തിയ നടപടി നിരവധി യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡ് കരസേനയിലെ റിക്രൂട്ട്മെന്റ് നടപടികളെ സാരമായി ബാധിച്ചിരുന്നു. യുവാക്കളുടെ ശോഭനമായ ഭാവി കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഇപ്പോൾ സുപ്രധാനമായ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും ഷാ പറഞ്ഞു.

'ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തി. കഴിഞ്ഞ രണ്ടുവര്‍ഷം നിയമനങ്ങള്‍ നടക്കാത്തത് പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.വലിയൊരു വിഭാഗം യുവാക്കൾക്ക് ഈ തീരുമാനം പ്രയോജനപ്പെടും. അഗ്നിപഥ് പദ്ധതിയിലൂടെ രാജ്യസേവനത്തിലും ഭാവിയിലും അവർക്ക് ഏറെ മുന്നേറാൻ സാധിക്കും ,' ഷാ പറഞ്ഞു.

 amit-shah-1586316648-158711

അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു സാഹചര്യം തണുപ്പിക്കുകയെന്ന ലക്,്യതോടെ പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയർത്തിയത്. ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ്.

അഗ്നിപഥ്: നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും, യുവാക്കളോട് തയ്യാറായിരിക്കാന്‍ രാജ്‌നാഥ് സിംഗ്അഗ്നിപഥ്: നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും, യുവാക്കളോട് തയ്യാറായിരിക്കാന്‍ രാജ്‌നാഥ് സിംഗ്

അതേസമയം പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. യുവാക്കൾ തെരുവിലിറങ്ങിയതോടെ വലിയ സംഘർഷങ്ങളാണ് പലയിടത്തും അരങ്ങേറിയത്. ബിഹാറിൽ പ്രതിഷേധക്കാർ തീവണ്ടി കോച്ചുകൾക്ക് തീയിട്ടു. പ്രതിഷേധത്തെ തുടർന്ന് പല ട്രെയിനുകളും ബിഹാറിൽ നിർത്തലാക്കി പ്രതിഷേധക്കാർ ദേശീയ പാതകൾ ഉപരോധിച്ചു.

എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ

അതിനിടെ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പദ്ധതി ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 'പ്രഖ്യാപിച്ച് വെറും 24 മണിക്കൂറിനുള്ളിൽ തന്നെ കേന്ദ്ര സർക്കാരിന് പദ്ധതിയിൽ മാറ്റം വരുത്തേണ്ടി വന്നിരിക്കുകയാണ്. ആസൂത്രണമില്ലാതെ തീരുമാനം കൈക്കൊണ്ട് യുവാക്കളെ ദ്രോഹിക്കുകാണ് സർക്കാർ', പ്രിയങ്ക ട്വീറ്റിൽ കുറ്റപ്പെടുത്തി. എന്നാൽ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ.അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന്
പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് പറ‍ഞ്ഞു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയെ ന്യായീകരിച്ചു.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

English summary
Agneepath; Amit Shah says raising the age limit to 23 will benefit many young people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X