കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് പ്രതിഷേധം: സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത;530 ട്രെയിനുകള്‍ റദ്ദ് ചെയ്തു

Google Oneindia Malayalam News

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധത്തിക്കെതിരെ പ്രതിഷേധം കനക്കുന്നു. വ്യാപകപ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനുമിടെ കനത്ത ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി.

അഗ്നപഥ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. കരസേനയിലെ അഗ്‌നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

train

അഗ്‌നിപഥിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യതയുള്ളത് കൊണ്ട്. ഹരിയാന യുപി , ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിഹാറില്‍ സംസ്ഥാന പോലീസിനും റെയില്‍വ പോലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.

നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം

റെയില്‍വെ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടും.

ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ഒമ്പത്,11 ക്ലാസുകളുടെ പരീക്ഷ നീട്ടിവെക്കുകയും ചെയ്തു.

അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ അറിയിച്ചു. പത്തോളം ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
700 കോടിയിലധികം രൂപയുടെ നഷ്ടമാണ് പ്രതിഷേധത്തിനിടെ റെയില്‍വേയ്ക്ക് സംഭവിച്ചിരിക്കുന്നത്.

അഗ്‌നിപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കുന്നത് റെയില്‍വേ നിര്‍ത്തിയിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്നാട്ടിലെ നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ ആണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയത്.

ജൂണ്‍ 20ന് വൈകിട്ട് 6 മണി വരെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരോധനം. തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് കരുതല്‍. യാത്രാസൗകര്യം ആവശ്യമായവര്‍ക്ക് എസ്‌കോര്‍ട്ട് സംവിധാനം ഒരുക്കുമെന്നും റെയില്‍വേ അറിയിച്ചു.

Recommended Video

cmsvideo
Narendra Modi | Karnatakaയിൽ ഓടിനടന്ന് Modiയുടെ ഉദ്ഘാടനം |*India

അഗ്നിപഥിനെതിരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഷേധക്കാർക്ക് എതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

English summary
Agnipath protest: railway cancelled 530 trains as a precaution and security tightened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X