കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥുമായി മുന്നോട്ടുപോകുന്നത് വെറുതേയല്ല! പ്രതിഷേധക്കാരെ ഒതുക്കാന്‍ കേന്ദ്രത്തിന്റെ മുട്ടന്‍പണി

Google Oneindia Malayalam News

അഗ്നിപഥിനെതിരെ രാജ്യവ്യാകമായി പ്രതിഷേധം നടക്കുകയാണ്. പക്ഷേ പദ്ധതിയില്‍ നിന്ന് അണുകിട പുറകോട്ട് പോകില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചുകഴിഞ്ഞു. അഗ്നിപഥ് പിന്‍വലിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. അതിനുള്ള പദ്ധകളും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.

അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് കേന്ദ്രം പുതി മാര്‍ഗം തേടിയത്. അഗ്‌നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണം എന്ന് സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

rajnath singh1231

നിങ്ങള് ഇതെന്താ കളര്‍ വെച്ച് കളിക്കുവാണോ! അന്ന് ചുവപ്പ്, വെള്ള, ദാ ഇപ്പോ പച്ച....മൊത്തം കളറായിട്ടുണ്ട് ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം

1


പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അഗ്‌നിപഥില്‍ പ്രവേശനം നല്‍കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തേറ്റവും കൂടുതല്‍ പേര്‍ അഗ്‌നിപഥ് പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതില്‍ 805 പേരും ബിഹാറില്‍ നിന്നാണ്.

2


അഗ്‌നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കി കേന്ദ്രത്തിന് കൈമാറുകയാണ് വേണ്ടത്. പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ ഇനി പദ്ധതിയുടെ ഭാഗമാകരുതെന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പറയുന്നത്.

3


വിവാദത്തിനിടെ അഗ്‌നിപഥ് പദ്ധതിക്കുള്ള ആദ്യ റിക്രൂട്ട്‌മെന്റിനായി സൈന്യം വിജ്ഞാപനം പുറത്തിറക്കി. കര,വ്യോമ,നാവിക സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി രജിസ്‌ട്രേഷന്‍ ജൂലൈയില്‍ തുടങ്ങുമെന്നാണ് വിജ്ഞാപനത്തില്‍ ഉള്ളത്. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

4


പദ്ധതിക്കെതിരായി ഒരുവിധത്തിലുള്ള പ്രതിഷേധത്തിലും പങ്കെടുത്തില്ലെ എന്ന് പ്രതിജ്ഞ ചെയ്താല്‍ മാത്രമേ ജോലിക്കായി അപേക്ഷിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞിരുന്നു.'' ഇന്ത്യന്‍ ആര്‍മിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. അവിടെ അക്രമത്തിന് ഇടമില്ല. അഗ്‌നിപഥ് പദ്ധതിക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും തങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ല എന്നും നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല എന്നുമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ആര്‍ക്കും അതില്ലാതെ അഗ്‌നിപഥിന്റെ ഭാഗമാകാന്‍ കഴിയില്ല,'' വാര്‍ത്താ സമ്മേളനത്തില്‍ മിലിറ്ററി അഫേയേഴ്സ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റ്നന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.

5


പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പദ്ധതിയില്‍ അവര്‍ക്ക് ചേരാന്‍ കഴിയില്ല. എന്റോള്‍മെന്റ് ഫോമിലും പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ലെന്ന് അപേക്ഷകര്‍ എഴുതി നല്‍കേണ്ടി വരും. സേനയെ എങ്ങനെ ചെറുപ്പമാക്കാം എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും വിദേശ സേനയെക്കുറിച്ചും ഇതിന് വേണ്ടി പഠനം നടത്തിയിട്ടുണ്ടെന്നും പുരി പറഞ്ഞു.. ഞങ്ങള്‍ക്ക് യുവാക്കളെ വേണം. അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവരാണ് അനില്‍ പുരി പറഞ്ഞു.

6


ആര്‍മി റിക്രൂട്ട്മെന്റിനുള്ള റാലികള്‍ ആഗസ്ത് ആദ്യ പകുതിയില്‍ ആരംഭിക്കും പ്രഖ്യാപനം. ഡിസംബര്‍ ആദ്യവാരത്തോടെ അഗ്‌നിവീരരുടെ ആദ്യത്തെ ലോട്ട് വരുമെന്നും രണ്ടാമത്തെ ലോട്ട് ഫെബ്രുവരിയില്‍ വരുമെന്നും കേന്ദ്രം. 83 റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുമെന്നും കേന്ദ്രം പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അത് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സിനെയും സജ്ജമാക്കി.
അഗ്നിപഥ് പദ്ധയെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്് 35
ഓളം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രം നിരോധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കനത്ത പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Recommended Video

cmsvideo
Agnipath പ്രതിഷേധം മുറുകുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ | *Defence

English summary
agnipath: The Central Government has come up with a new strategy to trap the protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X