Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍; ലക്ഷ്യം പ്രതിച്ഛായ നിര്‍മാണം?

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി ജെ പിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകള്‍ വെട്ടിച്ചുരുക്കിയാണ് ബി ജെ പി ഞെട്ടിച്ചത്. ഗുജറാത്ത് കാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ് മോദിയുടെയും റവന്യൂ, റോഡ്, കെട്ടിടങ്ങളുടെ വകുപ്പുകള്‍ കാര്യക്ഷമതയില്ലായ്മയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഒഴിവാക്കി.

രണ്ട് കാബിനറ്റ് വകുപ്പുകളും ഇനി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരിക്കും. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവിക്ക് റവന്യൂ വകുപ്പിന്റെ അധിക ചുമതലയും വ്യവസായ-വനം പരിസ്ഥിതി സഹമന്ത്രി ജഗദീഷ് പഞ്ചാലിന് റോഡ്, ബില്‍ഡിംഗ് വകുപ്പിന്റെ ചുമതലയും നല്‍കി.

1

നിലവില്‍, രാജേന്ദ്ര ത്രിവേദിക്ക് ദുരന്തനിവാരണം, നിയമം, നീതിന്യായം, നിയമസഭ, പാര്‍ലമെന്ററികാര്യം എന്നീ മന്ത്രാലയങ്ങളും പൂര്‍ണേഷ് മോദി ഗതാഗതം, സിവില്‍ ഏവിയേഷന്‍, ടൂറിസം, തീര്‍ത്ഥാടന വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു. വകുപ്പുകള്‍ വെട്ടിക്കുറച്ചത് രണ്ട് മന്ത്രിമാരുടെ ജോലിഭാരം കുറയ്ക്കാനാണ് തീരുമാനമെന്നാണ് ഔദ്യോഗികമായി പറയുന്നത്.

2

വഡോദരയിലെ റാവുപുര നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായാണ് രാജേന്ദ്ര ത്രിവേദി. സൂറത്ത് വെസ്റ്റ് എം എല്‍ എയാണ് പൂര്‍ണേഷ് മോദി. ഇരുവര്‍ക്കുമെതിരായ അഴിമതിയും കാര്യക്ഷമതയില്ലായ്മയും സംബന്ധിച്ച പരാതികളെ തുടര്‍ന്ന് 'അടുത്തിടെ മുഖ്യമന്ത്രി അവരെ ഉപദേശിച്ചതിന്' ശേഷമാണ് തീരുമാനമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

3

ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീലും മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി റെക്കോഡ് വിജയം നേടുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് പരാതികളുയര്‍ന്ന വകുപ്പുകളുടെ ചുമതലയില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കിയിരിക്കുന്നത്.

4

പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ കാര്യക്ഷമത കാണിക്കാത്തതില്‍ പാര്‍ട്ടി നേതാക്കള്‍ അതൃപ്തരായിരുന്നു. റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി ജൂലൈയില്‍ ആദ്യമായി മന്ത്രിയായ പൂര്‍ണേഷ് മോദി അദ്ദേഹത്തിന്റെ പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.

5

കനത്ത മഴയെ തുടര്‍ന്ന് സൂറത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകള്‍ തകരുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മുന്‍ ബി ജെ പി സര്‍ക്കാരില്‍ നിയമസഭാ സ്പീക്കറായിരുന്നു ത്രിവേദി, മുമ്പ് ജൂനിയര്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+