ബിഎംഡബ്ല്യു കാര്‍ അപകടം; ഡോക്ടറുടെ മകന് 5 വര്‍ഷം തടവ്
അഹമ്മദാബാദ്: ബിഎംഡബ്ല്യു കാര്‍ അപകടക്കേസില്‍ അഹമ്മദാബാദിലെ പ്രമുഖ ഡോക്ടറുടെ മകന്‍ വിസ്മയ് ഷായ്ക്ക് അഞ്ചുവര്‍ഷത്തെ തടവുശിക്ഷ. അപകടത്തില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം രൂപ പിഴ നല്‍കാനും അഹമ്മദാബാദ് കോടതി ഉത്തരവിട്ടു. 2013 ഫിബ്രുവരിയില്‍ 24ന് നടന്ന സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
ഷാ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയില്‍ എത്തി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ ശിവം ദേവ്, രാഹുല്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. മോട്ടോര്‍ സൈക്കിള്‍ ഇടിച്ചിട്ട ശേഷം കാര്‍ ഒരു മരത്തിലിടിച്ചാണ് നിര്‍ത്തിയത്. ഉടന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ വിസ്മയ് രക്ഷപ്പെടുകയും ചെയ്തു.

വിസ്മയ് കുറ്റക്കാരനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. സംഭവ സമയം ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ തെളിവുകള്‍നിരത്തി വാദം അസത്യമാണെന്ന് തെളിയിച്ചു. ദൃക്‌സാക്ഷി മൊഴിയും ഷായ്ക്ക് എതിരായിരുന്നു. അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച വിസ്മയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യഥിക്കുകയും ചെയ്തു.
കോടീശ്വരന്റെ മകന്‍ പ്രതിയായതിനാല്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ കേസാണ് വിസ്മയ് ഷാ ഹിറ്റ് ആന്‍ഡ് റണ്‍ കേസ്. അപകടശേഷം 13 മാസം വിസ്മയ് ജയിലില്‍ കഴിയേണ്ടിവന്നു. 14 തവണ കീഴ്‌ക്കോടതികളില്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടും നിരസിക്കുകയായിരുന്നു. ഒടുവില്‍ സുപ്രീംകോടതിയാണ് ഷായ്ക്ക് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications