ബിജെപിക്ക് കൈകൊടുത്ത് അണ്ണാഡിംഎംകെ..!! തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും..!! നക്ഷത്രമെണ്ണി പ്രതിപക്ഷം!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് പിന്തുണയേറുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് പിന്നാലെ സി ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രീയ സമിതിയും തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെയും എന്‍ഡിഎയെ പിന്തുണച്ചേക്കും. ഇതോടെ വിജയിക്കാനുള്ള വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് ഉറപ്പായി.

പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജുകളയച്ച് ഉണ്ണി മുകുന്ദന്‍ '..!! ഒടുവില്‍ പിടിയിലായപ്പോള്‍..!!

bjp

അണ്ണാഡിഎംകെയും ടിആര്‍എസ്സും ബിജെപിയെ പിന്തുണയ്ക്കുന്നതോടെ പ്രതിപക്ഷത്തിന്റെ മത്സരം പേരിന് മാത്രമായി ഒതുങ്ങാനാണ് സാധ്യത. ഇരു പാര്‍ട്ടികളുടേയും പിന്തുണയോട് കൂടി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള 5, 49,441 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും.

സിനിമാ താരങ്ങളുടെ രഹസ്യലീലകള്‍ പുറത്ത് വിട്ട സുചിലീക്‌സ് വീണ്ടും..!! ഞെട്ടി തമിഴകം...!!

bjp

എന്‍ഡിഎ കക്ഷികള്‍ക്ക് മാത്രമായി 410 എംപിമാരും 1,600 എംഎല്‍എമാരും ഉണ്ട്. ഇത് പ്രകാരം എന്‍ഡിഎയ്ക്ക് ലഭിക്കുക 5, 32,000 വോട്ടുകളാണ്. അണ്ണാ ഡിഎംകെയും മറ്റുള്ളവരും കൂടെച്ചേരുന്നതോടെ 65, 000 വോട്ടുകള്‍ അധികം ലഭിക്കും. ഇതോടെ വോട്ടുകളുടെ എണ്ണം 6,00,000 കടക്കും. ഇത് വിജ
യിക്കാന്‍ ആവശ്യമുള്ള വോട്ടുകളേക്കാള്‍ കൂടുതലാണ്.

ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

congress

മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ പാടുപെടുകയാണ്. യുപിഎയ്ക്ക് 810 എംഎല്‍എമാരാണ് ഉള്ളത്. ഇത് പ്രകാരം ആകെ വോട്ടുകളുടെ എണ്ണം 93, 000 ആകും. ടിആര്‍എസ്സിനേയും അണ്ണാഡിഎംകെയേയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, ഇടത്പാര്‍ട്ടികള്‍ എന്നിവരാണ് ബിജെപിക്ക് എതിരെയുള്ളത്.

English summary
AIADMK factions may support NDA for President nominee
Please Wait while comments are loading...