• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുമായി എഐഎഡിഎംകെ സഖ്യത്തിന്! പ്രഖ്യാപനം ഉടന്‍.. സീറ്റ് വിഭജനം ഇങ്ങനെ

  • By

ഉത്തരേന്ത്യയില്‍ നഷ്ടപ്പെട്ട പ്രതാപം ദക്ഷിണേന്ത്യയിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറികടക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശബരിമല ആയുധമാക്കി കേരളവും എഐഎഡിഎംകെയെ ഒപ്പം കൂട്ടി തമിഴ്നാടും പിടിക്കാമെന്നാണ് ബിജെപിയുടെ പദ്ധതി. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും സ്വാധീനം കുറഞ്ഞ രണ്ട് സംസ്ഥാനങ്ങളാണ് ഇവ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനും ബിജെപി സഖ്യത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സഖ്യത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. തമ്പിദുരൈ അടക്കമുള്ള നേതാക്കള്‍ ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ബിജെപിയും എഐഎഡിഎംകെയും. സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

കര്‍ണാടക ഒഴികേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീന ശക്തിയല്ലാത്തതിനാല്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ബിജെപിയുടെ തന്ത്രം. ഇതിനായി തമിഴ്നാട്ടില്‍ എഐഎഡിഎംകെയെ ബിജെപി സമീപിക്കുകയും ചെയ്തു.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

എന്നാല്‍ ബിജെപി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എഐഎഡിഎംകെയിലെ 10 മുതിര്‍ന്ന നേതാക്കള്‍ ബിജെപി സഖ്യത്തിനെതിരെ രംഗത്തെത്തി. ബിജെപി സഖ്യം സംസ്ഥാനത്ത് പാര്‍ട്ടിക്ക് നഷ്ടം മാത്രമേ സമ്മാനിക്കുള്ളൂവെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.

 ചര്‍ച്ചകള്‍ തുടരുന്നു

ചര്‍ച്ചകള്‍ തുടരുന്നു

ഇതോടെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ബിജെപിയോട് അകലം പാലിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു.

 ഒറ്റയ്ക്ക് പോരാടി ജയലളിത

ഒറ്റയ്ക്ക് പോരാടി ജയലളിത

എന്നാല്‍ ബിജെപിയുമായി സഖ്യം രൂപൂകരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുകയായിരിന്നു ജയലളിത. 2014 ല്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു. എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.

 നെഞ്ചിടിപ്പ് ഏറി എഐഎഡിഎംകെ

നെഞ്ചിടിപ്പ് ഏറി എഐഎഡിഎംകെ

എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിലെത്താന്‍ പാര്‍ട്ടി തിരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തിയത് എഐഎഡിഎംകെയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

 കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

കന്യാകുമാരി പോലുള്ള മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമാണ് കോണ്‍ഗ്രസിനുള്ളത്. ഇതോടെയാണ് ബിജെപിയുമായി സഖ്യത്തിലെത്താന്‍ പാര്‍ട്ടിയുടെ തിരുമാനം. ഫിബ്രവരി നാലിന് സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

 ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

സീറ്റ് വിഭജനം സംബന്ധിച്ചും പ്രചരണങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ എഐഎഡിഎംകെ ഉന്നതനേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക സഖ്യ പ്രഖ്യാപനം ഉണ്ടാകും.

 സീറ്റ് വിഭജനം ഇങ്ങനെ

സീറ്റ് വിഭജനം ഇങ്ങനെ

ആകെയുള്ള 40 സീറ്റില്‍ 24 എണ്ണത്തില്‍ എഐഎഡിഎംകെ മത്സരിക്കാനാണ് തിരുമാനം. ബാക്കിവരുന്ന സീറ്റുകള്‍ ബിജെപിയും മറ്റ് കക്ഷികളും പങ്കിടും.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പളനി സ്വാമി ചര്‍ച്ചകള്‍ തുടരുകയാണ്, മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മറ്റ് പാര്‍ട്ടികള്‍

മറ്റ് പാര്‍ട്ടികള്‍

രാമദോസിന്‍റെ പട്ടാളി മക്കള്‍ കച്ചി, വിജയ കുമാറിന്‍റെ ദേശീയ മുറുപോക്ക് ദ്രാവിഡ കഴകം, ജികെ വാസന്‍റെ തമിഴ് മാനില കോണ്‍ഗ്രസ്, കെ കൃഷ്ണസ്വംസിന്‍റെ പുതിയ തമിഴകം എന്നീ പാര്‍ട്ടികളും ഈ സഖ്യത്തിന്‍റെ ഭാഗമാകും.

 സര്‍വ്വേകള്‍ അനുകൂലം

സര്‍വ്വേകള്‍ അനുകൂലം

അതേസമയം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണ് തമിഴ്നാട്ടിലെ കാര്യങ്ങള്‍. പുറത്തുവന്ന പല സര്‍വ്വേകളിലും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്ന സൂചനയാണ് നല്‍കുന്നത്.

 വെറും 1 സീറ്റ്

വെറും 1 സീറ്റ്

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ വൈകോ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരും സഖ്യത്തിലുണ്ടാകും. 2014 ല്‍ എഐഎഡിഎംകെ തരംഗം ആഞ്ഞടിച്ചപ്പോള്‍ ഡിഎംകെയ്ക്ക് വെറും 1 സീറ്റ് മാത്രമേ നേടാനായുള്ളൂ. എഐഎഡിഎംകെ 37 സീറ്റുകളാണ് അന്ന് നേടിയത്.

English summary
AIADMK, BJP in talks for alliance in Lok Sabha polls, announcement likely soon: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X