പാര്‍ട്ടി തിരിച്ച് പിടിച്ച് ശശികല...!! എടപ്പാടി സര്‍ക്കാര്‍ വീഴുന്നു..!! മറുകണ്ടം ചാടി എംഎല്‍എമാര്‍!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: അതിനിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്‌നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജയിലില്‍ പോയതോടെ ശശികലയുടെ പാലം വലിച്ച എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ഒരു മാസത്തെ പരോള്‍ കാലാവധി കഴിഞ്ഞ് ശശികല തിരിച്ച് ജയിലില്‍ പോവുക എടപ്പാടി പളനിസ്വാമിയുടെ രാഷ്ട്രീയാന്ത്യം കണ്ട ശേഷമാവും. അണ്ണാ ഡിഎംകെ അനിവാര്യമായ പിളര്‍പ്പും പളനിസ്വാമി സര്‍ക്കാര്‍ പതനവും കാത്തിരിക്കുകയാണ്.

Read Also: ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!

Read Also: കോടനാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു...!! എല്ലാം അറിയുന്ന ഒരേ ഒരാള്‍ പിടിയില്‍...!!!

ചിന്നമ്മയുടെ പ്രതികാരം

ചിന്നമ്മയുടെ പ്രതികാരം

ജയലളിതയുടെ മരണശേഷം ശശികലയുടെ നേതൃത്വത്തില്‍ മന്നാര്‍ഗുഡി മാഫിയയുടെ കയ്യിലായിരുന്നു അണ്ണാഡിഎംകെയും തമിഴ്‌നാട് ഭരണവും. പനീര്‍ശെല്‍വം പിണങ്ങിപ്പോയെങ്കിലും ഭരണം കയ്യില്‍ നിര്‍ത്താന്‍ ശശികല പക്ഷത്തിന് സാധിച്ചു. പളനിസ്വാമിയെ ഭരണം ഏല്‍പ്പിച്ച് ജയിലില്‍ പോയ ശശികലയെ പക്ഷേ വിശ്വസ്തന്‍ തന്നെ തിരിച്ച് കൊത്തി

തള്ളിപ്പറഞ്ഞ് എടപ്പാടി

തള്ളിപ്പറഞ്ഞ് എടപ്പാടി

അണ്ണാ ഡിഎംകെയിലെ പളനിസ്വാമി വിഭാഗം ശശികലയേയും ദിനകരനേയും തള്ളിപ്പറഞ്ഞുവെങ്കിലും മന്നാര്‍ഗുഡി മാഫിയയോട് കൂറുള്ള വലിയൊരു പക്ഷം പാര്‍ട്ടിയിലുണ്ട്. ദിനകരന്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ പളനിസ്വാമി പക്ഷം പരിഗണിച്ചതേ ഇല്ലെങ്കിലും ഒരു വിഭാഗം അത് ആഘോഷിച്ചിരുന്നു

കൂടുതൽ എംഎൽഎമാർ

കൂടുതൽ എംഎൽഎമാർ

മാത്രമല്ല ദിനകരനൊപ്പം 11 എംഎല്‍എമാര്‍ ശശികലയെ ചെന്ന് കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കാര്യങ്ങള്‍ ഇപ്പോള്‍ പളനിസ്വാമിയുടെ നിയന്ത്രണത്തിനും അപ്പുറത്തായിരിക്കുകയാണ്. തങ്ങള്‍ക്കൊപ്പം ഇപ്പോള്‍ 25 എംഎല്‍എമാര്‍ ഉണ്ടെന്ന് ദിനകരന്‍ പക്ഷം അവകാശപ്പെടുന്നു

പിന്തുണ കൂടും

പിന്തുണ കൂടും

എടപ്പാടി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടേത് അടക്കം പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ദിനകരന്‍ വിഭാഗം അവകാശപ്പെടുന്നു. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം മുപ്പത് ആയി ഉയര്‍ത്തുമെന്നാണ് ദിനകര പക്ഷത്തെ ഉന്നതന്‍ പറയുന്നത്. എംഎല്‍എമാര്‍ ആരും ഇതുവരെ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടില്ല.

അടവുകൾ പയറ്റി പളനിസ്വാമി

അടവുകൾ പയറ്റി പളനിസ്വാമി

കൂടുതല്‍ എംഎല്‍എമാര്‍ ദിനകരനും ശശികലയ്ക്കും ഒപ്പം പോകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ പളനിസ്വാമി സെക്രട്ടേറിയറ്റില്‍ ഒരു എംഎല്‍എമാരേയും നേരിട്ട് കാണുന്നുണ്ട്. ശശികലയേും ദിനകരനേയും പുറത്താക്കിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പളനിസ്വാമി.

ഓപിഎസ്-ഇപിഎസ് ലയനം

ഓപിഎസ്-ഇപിഎസ് ലയനം

അതേസമയം ശശികലയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പനീര്‍ശെല്‍വം പക്ഷത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപിയുടെ കടുത്ത സമ്മര്‍ദം ലയനത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ലയനത്തിന് നിരവധി തവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

അണ്ണാഡിഎംകെ ശശികല തിരിച്ച് പിടക്കുന്നത് തടയുക എന്നത് മാത്രമല്ല തമിഴ്‌നാട്ടില്‍ കണ്ണുവെച്ചിരിക്കുന്ന ബിജെപി ലക്ഷ്യമിടുന്നത്. നിലവിലെ അവസരം മുതലെടുത്ത് കോണ്‍ഗ്രസും ഡിഎംകെയും നേട്ടമുണ്ടാക്കുന്നത് തടയുക എന്നത് കൂടിയാണ്. ബിജെപി മുന്‍കൈയ്യെടുത്ത് ലയനം നടപ്പിലാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

മറുകണ്ടം ചാടിയ എംഎല്‍എമാരുടെ മണ്ഡലത്തില്‍ കൂടുതല്‍ വികസന പദ്ധതികള്‍ വാഗ്ദാനം ചെയ്തും മറ്റും അവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് പളനിസ്വാമി നടത്തുന്നത്. അതേസമയം ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശശികല പക്ഷം ശ്രമിച്ചേക്കില്ല എന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്.

സർക്കാർ പരുങ്ങലിൽ

സർക്കാർ പരുങ്ങലിൽ

സര്‍ക്കാരിന്റെ നില തന്നെ അപകടത്തിലാക്കുന്നതാണ് ശശികലയുടെയും ദിനകരന്റേയും നീക്കങ്ങള്‍. ജൂണ്‍ 14 ന് തമിഴ്‌നാട് നിയമസഭ ചേരുന്നത് വരെ സര്‍ക്കാര്‍ ഉണ്ടാകുമോ എന്നതാണ് പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ ഉന്നയിക്കുന്ന ചോദ്യം. നിലവില്‍ മൂന്ന് പക്ഷമായി പിളര്‍ന്ന എഐഎഡിഎംകെ ഇനി എത്രയായി പിളരുമെന്നത് കണ്ടറിയേണ്ടതാണ്.

ഭൂരിപക്ഷം പോകും

ഭൂരിപക്ഷം പോകും

25 അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന ദിനകരന്‍ പക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം നഷ്ടപ്പെടും. അധികാരത്തിലേറുമ്പോള്‍ 122 പേരുടെ പിന്തുണ പളനിസ്വാമിക്കുണ്ടായിരുന്നു. 25 പേര്‍ പോയാള്‍ 118 എന്ന കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്യും.

English summary
Sasikala camp claims support of more MLAs of Anna DMK
Please Wait while comments are loading...