Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാര്‍ ഒളിവിലല്ല,ഹോസ്റ്റലില്‍ സ്വതന്ത്രര്‍!!ഹൈക്കോടതിയില്‍ പൂഴിക്കടകനുമായി സര്‍ക്കാര്‍

ചെന്നൈ: എഐഎഡിഎംകെ എംഎല്‍മാരെ സ്വതന്ത്രരാണെന്നും എംഎല്‍എ ഹോസ്റ്റലില്‍ കഴിയുകയാണെന്നുമുള്ള അവകാശവാദവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പാര്‍ട്ടി എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും ശശികല വിളിച്ച ചര്‍ച്ചയില്‍ 131 എംഎല്‍എമാര്‍ പങ്കെടുത്തുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിയ്ക്കുന്നത്.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിയിക്കുന്ന ശശികലയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്തുന്നതിനാവശ്യമായ പിന്തുണ ലഭിയ്ക്കുന്നതിന് വേണ്ടി എംഎല്‍എമാരെ രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ 131 എംഎല്‍എമാര്‍ ശശികലയെ പിന്തുണ്ക്കുന്നില്ലെന്നും 129 പേര്‍മാത്രമാണ് ചിന്നമ്മയ്‌ക്കൊപ്പമുള്ളതെന്നുമാണ് എഐഎഡിഎംകെ നല്‍കുന്ന വിവരം.

റിപ്പോര്‍ട്ടുകള്‍ തള്ളി സര്‍ക്കാര്‍

റിപ്പോര്‍ട്ടുകള്‍ തള്ളി സര്‍ക്കാര്‍

വ്യാഴാഴ്ച നടത്തിയ രഹസ്യയോയത്തിനൊടുവില്‍ ആഡംബര ബസുകളില്‍ രഹസ്യമായി റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വാദമാണ് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയിട്ടുള്ളത്. എംഎല്‍എമാര്‍ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ജസ്റ്റിസ് എം ജയചന്ദ്രന്‍, ജസ്റ്റിസ് ടി മാധവന്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ പൊട്ടിത്തെറി

പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ബുധനാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുത്തുവെന്നും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അവരെന്നും, എംഎല്‍എമാര്‍ ചെന്നൈയിലെ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഒ പനീര്‍ശെല്‍വം ശശികലയ്ക്ക് നേരെ പൊട്ടിത്തെറിച്ചതിന് ശേഷമാണ് യോഗം വിളിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എംഎല്‍മാര്‍ വീട്ടുതടങ്കലില്‍

എംഎല്‍മാര്‍ വീട്ടുതടങ്കലില്‍

എഐഎഡിഎംകെ എംഎല്‍മാര്‍ വീട്ടുതടങ്കലില്‍ ആണെന്നുമുള്ള സ്വാതന്ത്ര്യമില്ലെന്നുമുള്ള വിഷയം സാമൂഹ്യപ്രവര്‍ത്തകന്‍ കെ ആര്‍ രാമസ്വാമി, പിഎംകെ ഭാരവാഹി അഡ്വ: കെ ബാലു എന്നിവരാണ് മദ്രാസ് ഹൈക്കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

എംഎല്‍മാര്‍ വീട്ടുതടങ്കലില്‍

എംഎല്‍മാര്‍ വീട്ടുതടങ്കലില്‍

എഐഎഡിഎംകെ എംഎല്‍മാര്‍ വീട്ടുതടങ്കലില്‍ ആണെന്നുമുള്ള സ്വാതന്ത്ര്യമില്ലെന്നുമുള്ള വിഷയം സാമൂഹ്യപ്രവര്‍ത്തകന്‍ കെ ആര്‍ രാമസ്വാമി, പിഎംകെ ഭാരവാഹി അഡ്വ: കെ ബാലു എന്നിവരാണ് മദ്രാസ് ഹൈക്കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

ആരോപണം വ്യാജമോ

ആരോപണം വ്യാജമോ

130 എഐഎഡിഎംകെ എംഎല്‍എമാരെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അരിയാലൂരിലെ കുന്നം നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയായ രാമസ്വാമി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. രണ്ട് ദിവസം മുമ്പ് നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം ആര്‍ ടി രാമചന്ദ്രനെ കാണാനില്ലെന്നും അദ്ദേഹം ആരോപിയ്ക്കുന്നു.

ഹേബിയസ് കോര്‍പ്പസ്

ഹേബിയസ് കോര്‍പ്പസ്

എംഎല്‍എയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യണമെന്നും വിഷയം പരിഗണനയില്‍ എടുക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരില്‍ ചിലരെ ഫോണില്‍പ്പോലും ലഭ്യമല്ലെന്നും അന്യായമായി എംഎല്‍മാകെ തടവില്‍ പാര്‍പ്പിച്ചതില്‍ പ്രതികരിയ്ക്കണമെന്നും രാമസ്വാമി കോടതിയില്‍ ആവശ്യപ്പെട്ടു.

പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിയ്ക്കാത്തതിന് പിന്നില്‍

പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിയ്ക്കാത്തതിന് പിന്നില്‍

കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എംഎല്‍എമാര്‍ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചതിനാല്‍ തിരക്കിട്ട് വാദം കേള്‍ക്കുന്നത് എന്തിനെന്നാണ് ജഡ്ജിമാര്‍ ഉന്നയിക്കുന്ന ചോദ്യം. പരാതിക്കാര്‍ക്ക് അത്തരം ഒരു കാഴ്ചപ്പാടുണ്ടായിരുന്നുവെങ്കില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ജഡ്ജിമാര്‍ ചോദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+